റിയാദ്: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറച്ചെങ്കിലും സമാധാനാന്തരീക്ഷത്തിൽ സൗഹാർദ്ദത്തോടെ ജീ വിക്കുന്ന കേരളത്തിൽ നിരന്തരം വിദ്വേശ പ്രസംഗം നടത്തി സ്പർദ്ധ ഉണ്ടാക്കാനും അത് വഴി രാഷട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന പിസി ജോർജിനെ ഉടൻഅറസ്റ്റ് ചെയ്യണെമെന്ന് ഐ എം സി സി സഊദി നാഷ്ണൽ കമ്മറ്റി സെക്രറ്ററിയേറ്റ് യോഗം പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിദ്വേശ പ്രസംഗം നടത്തിയിട്ട് കോടതിയിൽ കയറി ഇറങ്ങി ജാമ്യം നേടാനുള്ള ശ്രമം ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിൽ ഇനിയും അറസ്റ്റ് വൈകിപ്പിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണന്ന് യോഗം വിലയിരുത്തി.
ആസന്നമായ റംസാൻ മാസത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വിപുലമായി റിലീഫ് പ്രവർത്തനം നടത്തുവാൻ യോഗം പ്രവിശ്യാ കമ്മറ്റികൾക്ക് നിർദ്ദേശം നൽകാനും ഏപ്രിൽ ആദ്യവാരം റിയാദിൽ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച്നാഷണൽ കൗൺസിൽ കേമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
നാഷണൽ വൈ: പ്രസിഡൻ്റ്
തൈപ്പറമ്പിൽ എസ് സജിമോൻ്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സഈദ് കള്ളിയത്ത് ഉത്ഘാടനം ചെയിതു. ജനറൽ സെക്രട്ടറി ഹനീഫ് അറബി ദമാം സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി റാഷിദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു. ട്രഷറർ സൈനുദ്ധീൻ അമാനി പ്രമേയം അവതരിപ്പിച്ചു. ഇസ്ഹാഖ് തയ്യിൽ, മുഹമ്മദ് ഗസ്നി, സാദിഖ് ഇരിക്കൂർ, ഇർഷാദ് കളനാട്, ഹാരിസ് എസ് എ, ഇക്ബാൽ റിയാദ്, അഫ്സൽ കാട്ടാമ്പള്ളി, ഷിഹാബ് വടകര, റസാഖ് പടനിലം. ഹമീദ് ജിദ്ദ, അബ്ബാസ് ബേക്കൽ എന്നിവർ പങ്കെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക