സഊദിഅറേബ്യ മൾട്ടി വിസ ഇഷ്യു ചെയ്യുന്നു; പക്ഷെ, സ്റ്റാമ്പ് ചെയ്യുന്നത് ഏപ്രിൽ 13 വരെ മാത്രം; VFS ഓഫീസുകൾ ബഹളമയം

0
1937

ഇപ്പോൾ സ്റ്റാമ്പ് ചെയ്യാൻ നൽകുന്നത് ബുദ്ധിയല്ലെന്ന് അനുഭവസ്ഥർ, സ്റ്റാമ്പ് ചെയ്ത് കിട്ടിയവർക്ക് കാലാവധി ഏപ്രിൽ 13 വരെ മാത്രം

മുംബൈ/റിയാദ്: സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ സഊദിയിൽ നിന്ന് ഇഷ്യു ചെയ്ത് ലഭിക്കുന്നുണ്ടെങ്കിലും ശരിയായ രീതിയിൽ സ്റ്റാമ്പ് ചെയ്യാൻ കഴിയാതെ പ്രവാസി കുടുംബങ്ങൾ വലയുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലഭ്യമല്ലാത്തിരുന്ന ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസ അപ്ലിക്കേഷൻ ഇപ്പോൾ സഊദി അറേബ്യ സ്വീകരിക്കുന്നുണ്ടെങ്കിലും സ്റ്റാമ്പ് ചെയ്യുന്നതിലെ അവ്യക്തത തുടരുന്നത് പ്രവാസി കുടുംബങ്ങളെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ മൾട്ടി വിസ അപ്ലിക്കേഷൻ നൽകി ചേമ്പർ ചെയ്ത് വിസ ഇഷ്യു ആകുകയും ചെയ്തിട്ടുണ്ട്. എങ്കിലും vfs ഓഫീസിൽ മൾട്ടി സ്റ്റാമ്പ്‌ അപ്പോയിന്റ്മെന്റ് ലഭ്യമല്ലാത്തതും നേരിട്ട് പോയി അപേക്ഷ നൽകി സ്റ്റാമ്പ് ചെയ്ത് കിട്ടിയവർക്ക് വിസ കാലാവധി ഏപ്രിൽ 13 വരെ മാത്രമായി ചുരുങ്ങിയത് പ്രവാസികളെ തെല്ലൊന്നുമല്ല ദുരിതത്തിൽ ആക്കുന്നത്. സഊദിയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ സ്റ്റാമ്പിങ് VFS നേരിട്ട് അപ്പോയിന്റ്മെന്റ് വഴി സ്വീകരിക്കുന്നില്ല. എന്നാൽ, ഇഷ്യു ചെയ്ത വിസ ഡോക്യുമെന്റുകളുമായി നേരിട്ട് പോയവർക്ക് vfs സ്റ്റാമ്പ് ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകുന്നുണ്ട്.

എന്നാൽ, ഇങ്ങനെ vfs സ്വീകരിക്കുന്ന അപേക്ഷകളിൽ എംബസിയിൽ നിന്ന് ഇഷ്യു ചെയ്ത് വന്നപ്പോൾ ഏപ്രിൽ 13 വരെ കാലാവധി രേഖപ്പെടുത്തുന്നത് പ്രവാസി കുടുംബങ്ങളെ നിരാശരാക്കി. ഒരു വർഷ കാലാവധിയുള്ള വിസകൾ സ്റ്റാമ്പ് ചെയ്യാനായി നാലും അഞ്ചും ആളുകൾ ഉള്ള കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നപ്പോഴാണ് വിസ കയ്യിൽ കിട്ടിയപ്പോൾ ഏപ്രിൽ 13 വരെ മാത്രമായി ചുരുങ്ങിയത്. ഇത് vfs ഓഫീസുകളിൽ ഒച്ചപ്പാടുകൾക്കും കാരണമാകുന്നുണ്ട്. എന്നാൽ, മുംബൈയിലെ സഊദി എംബസിയാണ് വിസ ഇഷ്യു ചെയ്യുന്നതിനെ അവസാന അതോറിറ്റി. അത് മറികടക്കാൻ vfs ഓഫീസുകൾക്ക് സാധിക്കില്ല എന്നതാണ് യാഥാർഥ്യം. ഇതറിയാതെയാണ് കുടുബങ്ങൾ VFS ഓഫീസിൽ ഒച്ചപ്പാട് ഉണ്ടാക്കുന്നത്.

എന്നാൽ, എംബസി എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊള്ളുന്നതെന്നോ മറ്റോ ഉള്ള യാതൊരു വിധ ഔദ്യോഗിക അറിയിപ്പുകളും ഇതുവരെ പുറപ്പെടുവിച്ചില്ല എന്നതാണ് യാഥാർഥ്യം. ഈ ഒരവസ്ഥയിൽ മൾട്ടി വിസകൾ സ്റ്റാമ്പ് ചെയ്യാൻ നൽകാതെ ഇരിക്കലാണ് നല്ലതെന്ന് ട്രാവൽസ് മേഖലയിൽ ഉള്ളവർ അഭിപ്രായപ്പെടുന്നു. സഊദിയിൽ നിന്ന് ഇഷ്യു ചെയ്ത വിസകൾ സ്റ്റാമ്പ് ചെയ്യാൻ നൽകും മുമ്പ് എല്ലാ കാര്യങ്ങളിലും വ്യക്തത വരുന്നത് വരെ കാത്തിരിക്കുക ആയിരിക്കും ഉചിതം എന്നാണ് ഇവരുടെ അഭിപ്രായം.

നിലവിൽ സഊദിയിലേക്കുള്ള എല്ലാ സന്ദർശക വിസകളും ഇപ്പോൾ ഒരു മാസം കാലാധിയിൽ മാത്രമാണ് ലഭിക്കുന്നത്. ഫാമിലി വിസിറ്റിംഗ് വിസ കൂടാതെ, ബിസിനസ്സ്, ടൂറിസം വിസകളും ഒരു മാസം കാലാവധിയിൽ മാത്രമാണ് ലഭിക്കുന്നത്. അതിൽ തന്നെ പലതും സിംഗിൾ എൻട്രി മാത്രവുമാണ്. എന്നാൽ, നിലവിൽ ഫാമിലി സിംഗിൾ എൻട്രി ഒരു മാസക്കാലത്തേക്ക് ആണെങ്കിലും ഓരോ മാസവും ഓൺലൈൻ വഴി പുതുക്കാനാവും എന്നാണ് കരുതുന്നത്. എങ്കിലും ഓരോ മാസവും പുതുക്കുമ്പോൾ ഫീസിന് പുറമേ ഇൻഷുറൻസും എടുക്കണം.

നിലവിലെ നിയന്ത്രണങ്ങൾ മുഴുവൻ ഹജ്ജിനു മുന്നോടിയായി ആണ് എന്നാണ് കരുതുന്നത്. എന്നാൽ, ഇത്തരം ഒരു കാര്യത്തിലും യാതൊരുവിധ വ്യക്തതയും നിലവിലില്ല എന്നതാണ് വാസ്തവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക