ജുബൈൽ മലയാളി സമാജം റമദാൻ കിറ്റ് ഉദ്ഘാടനവും  കലാപരിപാടികളും സംഘടിപ്പിച്ചു

0
724

ജുബൈൽ: ജുബൈൽ മലയാളി സമാജം റമദാൻ കിറ്റ് ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു. ജുബൈൽ ക്ലാസ്സിക് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് തോമസ് മാത്യു മാമ്മൂടൻ അധ്യക്ഷത വഹിച്ചു. ജുബൈലിലെ ജീവ കാരുണ്യ പ്രവർത്തകൾ സലീം ആലപ്പുഴ ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്ലവർ  സ്പോൺസർ ചെയ്ത കിറ്റ് മാനേജർ ഹനീഫയിൽ നിന്നും കുൽഫി ബ്രോസ്റേർഡ് സ്പോൺസർ ചെയ്ത കിറ്റ് ഉടമസ്ഥൻ ഷാജഹാനിൽ നിന്നും രാജേഷ് കായംകുളം, രക്ഷധികാരി മൂസാ അറക്കൽ, നസ്സാറുദീൻ പുനലൂർ, ഷാജഹാൻ എന്നിവർ ഏറ്റു വാങ്ങി.

ആലപ്പുഴ അസോസിയേഷൻ (sawa) നൽകിയ 25 ബ്ലാങ്കേറ്റ്, 25 ബെഡ് ഷീറ്റ് എന്നിവ മരുഭൂമിയിൽ  ആടിനെയും ഒട്ടകത്തേയും പരിപാലിക്കുന്ന പ്രവാസിക്കൾക്ക് കൊടുക്കാനായി മലയാളി സമാജത്തിനു കൈമാറി. ഇന്ത്യ സ്കൂളിൽ മുൻ ചെയർമാൻ നൗഷാദ് പി കെ, നിസാം യാകൂബ്,  കേരള സഭാ അംഗം കൂടിയായ നിസാർ ഇബ്രാഹിം, നൗഷാദ് തിരുവനന്തപുരം, നസീർ തുണ്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

കലാപരിപാടികൾക്  മുബാറക് ഷാജഹാൻ, ഡോ: നവ്യ വിനോദ്, നീതു, രഞ്ജിത്, മഹേഷ്‌, ആദിലക്ഷ്‌മി തുടങ്ങിയവർ പരിപാടി അവതരിപ്പിച്ചു. ഷഫീക് താനൂർ, ഷൈല കുമാർ, റിയാസ് N P, അഡ്വ ജോസഫ് മാത്യു, ആശ ബൈജു, ഹക്കീം പറളി, ധന്യ, ബിബി രാജേഷ് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ്
നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക