ജിദ്ദ: 2025ലെ ഹജ്ജ് സീസണിൽ പൗരന്മാരും വിദേശികളും ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടകർക്കായി നാല് പ്രധാന പാക്കേജുകൾ ഹജ്, ഉംറ മന്ത്രാലയം അവതരിപ്പിച്ചു.
മന്ത്രാലയം നുസുക് ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെ ഈ പാക്കേജറുകളുടെ പ്രധാന സവിശേഷതകൾ പ്രസിദ്ധീകരിച്ചു. തീർത്ഥാടകർക്ക് സുഖപ്രദമായ സൗകര്യങ്ങളും പങ്കിട്ട (ഷെയർ) താമസ സൗകര്യങ്ങളുമുള്ള ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനായി മിനയിൽ വികസിപ്പിച്ച ക്യാംപുകൾ ആദ്യ പാക്കേജിൽ ഉൾപ്പെടുന്നു. ഈ ക്യാംപുകളുടെ നിരക്ക് ഗതാഗതച്ചെലവ് ഒഴികെ 10,366 റിയാൽ മുതൽ ആരംഭിക്കുന്നു.
രണ്ടാമത്തെ പാക്കേജ് മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാംപുകളാണ്. ഗതാഗതച്ചെലവ് ഒഴികെ അവയുടെ നിരക്ക് 8,092 റിയാൽ മുതൽ ആരംഭിക്കുന്നു. മൂന്നാമത്തെ പാക്കേജ് ആറ് ടവറുകളിൽ ഒന്നിലെ താമസമാണ്. ജമറാത്ത് പാലത്തിന് സമീപമുള്ള സ്ഥലവും പങ്കിട്ട താമസവും കൊണ്ട് വേർതിരിച്ചിരിക്കുന്നു. അവയുടെ നിരക്ക് ആരംഭിക്കുന്നത് 13,150 റിയാൽ മുതലാണ്.
നാലാമത്തെ പാക്കേജാണ് കിദാന അൽ വാദി ടവറുകൾ. അത് ആധുനിക സൗകര്യങ്ങളും വ്യക്തിഗത സേവനങ്ങളും, ഭക്ഷണവും പങ്കിട്ട താമസ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്ന ആധുനിക ടവറുകളാണ്. അവയുടെ നിരക്ക് ഗതാഗതച്ചെലവ് ഒഴികെ 12,537 റിയാൽ മുതലും ആരംഭിക്കുന്നു.
