2,300 വർഷം പഴക്കം, ഭൂമി കുഴിച്ചപ്പോൾ സുപ്രധാന കണ്ടെത്തൽ; പുറത്തെടുത്തത് ഹെല്ലനിസ്റ്റിക് കാലത്തെ അവശിഷ്ടങ്ങൾ

0
1007

ഈ സ്ഥലത്തെ ഏറ്റവും പഴക്കമേറിയ പാളി ബിസി മൂന്നാം, രണ്ടാം നൂറ്റാണ്ടുകളിലേതാണ് (2300 വർഷം മുമ്പ്), ദ്വീപിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നാണിതെന്ന് ഗവേഷകർ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്. കുവൈത്ത്-ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ സംഘം അൽ ഖുറൈനിയ സൈറ്റിൽ നടത്തിയ പ്രവർത്തനത്തിനിടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് കൗൺസിൽ ഫോർ ആൻറിക്വിറ്റീസ് ആൻഡ് മ്യൂസിയം സെക്ടറിൻ്റെ ആക്ടിംഗ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെഡ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കെട്ടിടത്തിന്‍റെ ശിലാ അടിത്തറകൾ, ഒരു ആന്തരിക മതിൽ, ബാഹ്യ മുറ്റത്തെ മുറിയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രവേശന കവാടം എന്നിവ സംഘം കണ്ടെത്തിയതായി ബിൻ റെഡ വിശദീകരിച്ചു. അതിനുള്ളിൽ പ്ലാസ്റ്റർ ചെയ്ത മതിലുകളുടെ നിരവധി അവശിഷ്ടങ്ങളും കണ്ടെത്തി, കൂടാതെ 2,000 വർഷത്തിലധികം പഴക്കമുള്ള നിരവധി മൺപാത്ര വസ്തുക്കളും കണ്ടെത്തി.

ഈ സ്ഥലത്തെ ഏറ്റവും പഴക്കമേറിയ പാളി ബിസി മൂന്നാം, രണ്ടാം നൂറ്റാണ്ടുകളിലേതാണ് (2300 വർഷം മുമ്പ്), ദ്വീപിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു കെട്ടിടത്തിന്റെ കണ്ടെത്തൽ ഫൈലാക്ക ദ്വീപിന്റെ ഒരു പ്രധാന പുരാവസ്തു നേട്ടമാണെന്ന് കുവൈത്ത് സർവകലാശാലയിലെ പുരാവസ്തു, നരവംശശാസ്ത്ര പ്രൊഫസർ ഡോ. ഹസ്സൻ അഷ്കനാനി സ്ഥിരീകരിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക