ഭർത്താവിനും കുട്ടിക്കും മുമ്പിൽ വെച്ച് കൊടും ക്രൂരത; ജോലി വാഗ്ദാനം ചെയ്തെത്തിയ സംഘം യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

0
2782

ജോലി വാഗ്ദാനം ചെയ്തെത്തിയ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവം തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ഒഡിഷ സ്വദേശിനിയായ യുവതിയെ ഭർത്താവിന്റേയും കുട്ടയുടേയും കൺമുന്നിൽ വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ക്രൂരതക്കിരയാക്കിയത്. നദീം, ഡാനിഷ്, മുർഷിദ് എന്നീ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബീഹാറിൽ നിന്നുള്ളവരാണ് പ്രതികളായ യുവാക്കൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുപ്പൂരിൽ ജോലി ചെയ്യുകയായിരുന്ന യുവതി. ജോലിയുടെ ലഭ്യത കുറഞ്ഞപ്പോൾ നാട്ടിലേക്ക് പോകാനായി ബസ് സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. അപ്പോൾ പ്രതികളായ മൂന്നു പേരും ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ അടുക്കൽ എത്തുകയായിരുന്നു.

ബനിയൻ കമ്പനിയിൽ ജോലി നൽകാമെന്നും, നല്ല ശമ്പളം, താമസം, കുടുംബത്തിന് ഭക്ഷണം മുതലായ അവർ നൽകിയ വാഗ്ദാനം വിശ്വസിച്ച യുവതിയും കുടുംബവും അവരോടൊപ്പം യാത്ര ചെയ്യാൻ സമ്മതിച്ചു. എന്നാൽ, കുടുംബത്തെ ഇവർ ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് അവർ യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ആയിരുന്നു.

തടയാൻ ശ്രമിച്ച ഭർത്താവിനെ ക്രൂരമായി മർദിക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ ഇവർ വിവരം തിരുപ്പൂർ നോർത്ത് പൊലീസ് സ്റ്റേഷനിൽ അറിയുക്കുകയും പ്രതികളെ പിടികൂടുന്നതിലേക്ക് നയിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമം, വധഭീഷണി, ആക്രമണം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ തുടർച്ചയായി ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം നാട്ടിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ്, കോയമ്പത്തൂരിൽ 17 വയസ്സുള്ള ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് വ്യാപക പ്രതിഷേധങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. അതിനുമുമ്പ്, മണപ്പാറൈയിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ ഭർത്താവും ഒരു അധ്യാപകനും അറസ്റ്റിലായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക