തീപിടുത്തത്തിനുള്ള സാധ്യത; 72 പോർഷെ “ടെയ്‌കാൻ” വാഹനങ്ങളും മോഡലുകളും തിരിച്ചുവിളിച്ചതായി സഊദി

0
505

ജിദ്ദ: തീപിടുത്തത്തിനുള്ള സാധ്യത
2020 മുതൽ 2024 വരെയുള്ള 72 പോർഷെ “ടെയ്‌കാൻ” വാഹനങ്ങളും മോഡലുകളും തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

വൈദ്യുത ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചേക്കാവുന്ന ഉയർന്ന വോൾട്ടേജ് ബാറ്ററിയിലെ തകരാറാണ് തീപിടുത്തത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാൻ കാരണമായതെന്ന് മന്ത്രാലയം അറിയിച്ചു.

“Recalls.sa” വഴി വാഹന ചെയ്‌സ് നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുന്നതിന് കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടു.