പിഎസ്‌സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളവർധനയ്ക്ക് മന്ത്രിസഭായോഗത്തിൽ അംഗീകാരം. ഇനി ആനുകൂല്യങ്ങൾ ഉൾപ്പെടെ മൂന്നേമുക്കാൽ ലക്ഷം രൂപയ്ക്കും നാലു ലക്ഷത്തിനുമിടയിൽ ചെയർമാന് ശമ്പളം ലഭിക്കും. അംഗങ്ങൾക്ക് മൂന്നേമുക്കാൽ ലക്ഷം വരെയും ശമ്പളമായി ലഭിക്കും.
നിലവിൽ പിഎസ്‌സി ചെയർമാന് ശമ്പളം 76,450 രൂപയാണ്. അലവൻസും ആനുകൂല്യങ്ങളും ചേർത്താൽ രണ്ടേ കാൽ ലക്ഷം ലഭിക്കും. പിഎസ്‌സി അംഗത്തിന് ശമ്പളം 70,290 രൂപയാണ്. അലവൻസും ആനുകൂല്യവും ചേർത്ത് 2,19,090 രൂപയാണ് നൽകിവരുന്നത്.