മക്ക: റമദാനിൽ മക്കയിലെ മസ്‌ജിദുൽ ഹറമിലേയും മദീനയിലെ പ്രവാചക പള്ളിയിലെയും പ്രാർഥനയ്ക്ക് നേതൃത്തം നൽകുന്നവരുടെ പേരുകൾ പുറത്തിറക്കി. ഇരു പള്ളികളിലേയും തഹജ്ജുദ്, തറാവീഹ് നമസ്കാരങ്ങളുട ഷെഡ്യൂളുകളാണ് ഇരുഹറം മതകാര്യ പ്രസിഡൻസി പ്രഖ്യാപിച്ചത്.
മദീനയൽ പ്രവാചകന്റെ പള്ളിയിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് ഷെയ്ഖ് ഡോ. അബ്‌ദുൽ മൊഹ്സെൻ അൽ ഖാസിം, ഷെയ്ഖ് ഡോ. സലാഹ് അൽ ബദർ, ഷെയ്ഖ് ഡോ. അബ്‌ദുല്ല അൽ ബുഐജാൻ, ഷെയ്ഖ് അഹമ്മദ് ബിൻ തലേബ് ഹമീദ്, ഷെയ്ഖ് ഡോ. ഖാലിദ് അൽ മഹ്ന, ഷെയ്ഖ് ഡോ. അഹമ്മദ് അൽ ഹുദൈഫി, ഷെയ്ഖ് ഡോ. മുഹമ്മദ് അൽ ബർഹാജി, ഷെയ്ഖ് ഡോ. അബ്‌ദുല്ല അൽ ഖറാഫി എന്നിവർ നേതൃത്വം നൽകും.
മക്കയിൽ തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങൾക്ക് ആറ് ഇമാമുമാരാണ് നേതൃത്വം നൽകുക. ഷെയ്ഖ് ഡോ. അബ്‌ദുറഹ്മാൻ അൽ സുദൈസ്, ഷെയ്ഖ് യാസിർ അൽ ദോസരി, ഷെയ്ഖ് ഡോ. ബന്ദർ ബലീലാ, ഷെയ്ഖ് ഡോ. മാഹിർ അൽ മുവൈകിലി, ഷെയ്ഖ് ഡോ. സാലിഹ് അൽ താലിബ്, ഷെയ്ഖ് ഡോ. അബ്ദുല്ലാഹ് അവാദ് അൽ ജുഹനി എന്നിവരാണ് മക്കയിലെ മസ്‌ജിദുൽ ഹറമിൽ തഹജ്ജുദ്, തറാവീഹ് നമസ്ക്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാർ.