റിയാദ്: റമസാനിൽ ഈന്തപ്പഴങ്ങളുടെ ആഗോള വിതരണത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി
102 രാജ്യങ്ങളിലേക്ക് ഈന്തപ്പഴങ്ങൾ വിതരണം ചെയ്യാനാണ് ഉത്തരവ്. ഇസ്ലാമിക് അഫയേഴ്സ്, ദഅ്വ, ഗൈഡൻസ് മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിലുള്ള പരിപാടിയിൽ 700 ടൺ ഈത്തപ്പഴം വിതരണം ചെയ്യും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ടൺ വർധന രേഖപ്പെടുത്തുന്നത്.
ഇസ്ലാമിക കാര്യ, ദഅഹ്, ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ അൽ ഷെയ്ഖ്, സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരോട് തൻ്റെ നന്ദി അറിയിച്ചു.
സൗദി എംബസികൾ, ഇസ്ലാമിക കേന്ദ്രങ്ങൾ, ലോകമെമ്പാടുമുള്ള സംഘടനകൾ എന്നിവയിലെ മതപരമായ അറ്റാഷെകളുമായി ഏകോപിപ്പിച്ച് അയയ്ക്കുന്നതിനുള്ള
തീയതികളും എല്ലാ ലോജിസ്റ്റിക് തയ്യാറെടുപ്പുകളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.





