Tuesday, 17 June - 2025

11-കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ;  അയൽക്കാരെ അറിയിച്ചത് അനുജത്തി

ജനലിന്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിയിട്ട നിലയിലായിരുന്നു കുട്ടി

തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനൊന്ന് വയസ്സുകാരിയായ ആരാധിക എന്ന കുട്ടിയെയാണ് പൗഡികോണം സുഭാഷ് നഗറിലെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ അനുജത്തിയാണ് പരിവസരവാസികളെ വിവരമറിയിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇളയകുട്ടിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. മാതാപിതാക്കള്‍ ഈ സമയം വീട്ടിലില്ലായിരുന്നു. അയല്‍ക്കാര്‍ എത്തി പരിശോധിക്കുമ്പോള്‍ ജനലിന്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിയിട്ട നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഉടന്‍തന്നെ ഇവര്‍ റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

ഗുരുതരാവസ്ഥയില്‍ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരാധികയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടയില്‍ അപകടം സംഭവിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രീകാര്യം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.Toll free helpline number: 1056)

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: