സഊദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു; മദീനയിൽ റെഡ് അലേർട്ട്

0
1138

മദീന: സഊദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മദീന മേഖലയിൽ ഇന്ന് രാത്രി 9:00 മണി വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി.

അൽ ഹനകിയ, അൽ മഹദ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മേഖലയിൽ പേമാരിയും, ഇടിമിന്നലും, ശക്തമായ കാറ്റും ആലിപ്പഴവർഷവും ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചു.

മക്ക മേഖലയിലെ വിവിധ പ്രദേശങ്ങളിലും മിതമായ തോതിലോ ശക്തമായ തോതിലോ ഉള്ള മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകൾ പറയുന്നു. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം, ഇടിമിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്. തിരശ്ചീന ദൃശ്യപരത ഏതാണ്ട് പൂജ്യമായേക്കാവുന്ന സജീവ കാറ്റിനും ഇത് കാരണമാകും.

റിയാദ് മേഖലയിലും, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല, ഖസീം, ഹായിൽ, കിഴക്കൻ മേഖല എന്നിവിടങ്ങളിലും നേരിയ മഴ തുടരും.
നജ്റാനിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.