ജുബൈൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എഐസിസി അംഗീകൃത പ്രവാസി സംഘടനയായ ഐ.ഒ.സി (Indian Overseas Congress)യുടെ ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ചു. സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ്, സീനിയർ നേതാവ് ഷാനിയാസ് കുന്നിക്കോട് എന്നിവർ നേതൃത്വം നൽകിയ യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഭാരവാഹികൾ: പ്രസിഡന്റ്: എബി ജോൺ ചെറുവക്കൽ, വർക്കിംഗ് പ്രസിഡന്റ്: അൻസാർ എം.കെ (കർണാടക), വൈസ് പ്രസിഡന്റുമാർ: ഖലീദ് കൊല്ലം, ഇക്ബാൽ കാവൂർ (കർണാടക), ജനറൽ സെക്രട്ടറി: അബ്ദുൽ റഹ്‌മാൻ ആലപ്പുഴ, സെക്രട്ടർമാർ: സുരേഷ് കണ്ണൂർ, സലീം ഷെയ്ഖ് (കർണാടക), ട്രഷറർ: ഷൈല കുമാർ.
ജീവകാരുണ്യ വിഭാഗം കൺവീനർ: ബൈജു അഞ്ചൽ. വെൽഫെയർ സെക്രട്ടറി: സുനിൽ തോമസ്. നാഷണൽ കമ്മിറ്റി പ്രതിനിധികൾ: ഇക്ബാൽ കാവൂർ (കർണാടക), നസ്സാറുദ്ധീൻ പുനലൂർ, ബൈജു അഞ്ചൽ, അസർ എം.കെ (കർണാടക).
സംഘടനാ പ്രഖ്യാപനത്തിൽ IOC പ്രവർത്തകർ 100 പേർ പങ്കെടുത്തു. പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചു അറിഞ്ഞു വേണ്ടുന്ന സഹായങ്ങളിലും ചെയ്യാൻ നേതാക്കൾ ആഹ്വാനം നൽക്കി. സാധാരണ പ്രവാസി സഹോദരങ്ങൾക്ക് കൈ താങ്ങായി ഐ ഒ സി യുടെ പ്രവർത്തനം തുടരും, ഈ വർഷത്തെ നോമ്പ് കാലത്ത് “മെഗാ ഇഫ്താർ” സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നാല് സബ് കമ്മിറ്റികൾ രൂപീകരിക്കും. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകും. IOC യുടെ പ്രവർത്തനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി കളിലേക്കു വ്യാപിപ്പിക്കാനും തീരുമാനമായി.
യോഗത്തിൽ നാഷണൽ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഷാനിയാസ് കുന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി, ബൈജു അഞ്ചൽ സ്വാഗതവും സുനിൽ തോമസ് നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





