ദമാം: പാലക്കാട് ചെർപ്പുളശേരി സ്വദേശി കമറുദ്ദീൻ (42) സൗദിയിലെ ഖത്തീഫ് സഫയിലെ ജോലിസ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചു.
13 വർഷമായി ഖത്തീഫിലെ സ്വകാര്യ നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായ കമറുദ്ദീന് വ്യാഴാഴ്ച അപകടമുണ്ടാകുകയും സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ഫസീലയാണ് ഭാര്യ. ഫാത്തിമ മിൻഹ, ഫാത്തിമ മിസ്, ഹെൻസ മെഹറിഷ് എന്നിവരാണ് മക്കൾ. നിറപമ്പ് ആലിയത്തൊടി മൊയ്‌തു-ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഖത്തീഫ് സെൻട്രൽ ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ദമ്മാമിൽ മറവു ചെയ്യുമെന്ന് ഖത്തീഫ് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അൽ കോബാർ കെ.എം.സി.സി പ്രസിഡൻ്റ് ഇഖ്ബാൽ ആനമങ്ങാടിൻ്റെ നേത്യത്വത്തിൽ നടന്ന് വരുന്നു.