പതിനേഴുകാരിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടി, പിന്നാലെ പീഡനം; 19കാരന്‍ പിടിയില്‍

0
874

പതിനേഴുകാരിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടി ഞാന്‍ നിന്നെ വിവാഹം കഴിച്ചെന്ന് പറഞ്ഞ് വീട്ടിൽക്കയറി പീഡിപ്പിച്ച  19കാരന്‍ പിടിയില്‍. കോഴഞ്ചേരി സ്വദേശി സിബിനാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മേയ് 25ന് ക്ഷേത്രത്തിലേക്കുപോകുന്ന വഴിയിലാണ് കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയത്. 

ഓഗസ്റ്റ് 18ന് രാവിലെ കുട്ടിയുടെ വീട്ടിൽക്കയറി പീഡിപ്പിച്ചു. ബുധനാഴ്ച ശിശുക്ഷേമസമിതിയിൽനിന്ന്‌ വിവരം ലഭിച്ചതുപ്രകാരം വനിതാ സെൽ എസ്.ഐ. വി.ആശ, കോന്നി എൻട്രിഹോമിൽ കഴിയുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.തുടർന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റർചെയ്ത്‌ അന്വേഷണം നടത്തി പ്രതിയെ കോഴഞ്ചേരി കുരങ്ങുമലയിൽനിന്ന് പിടികൂടുകയായിരുന്നു.