11 വർഷങ്ങൾ പിന്നിട്ട് ക്യുഎച്ച്എൽസി; പന്ത്രണ്ടാം ഘട്ടം സഊദി തല പ്രകാശനം ജുബൈലിൽ നടന്നു

0
355

ജുബൈൽ: മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണവും സ്വഹീഹുൽ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കി റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സഊദിയിലെ ഇസ്‌ലാഹി സെൻ്ററുകൾ സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേണിംഗ് കോഴ്സ‌് (ക്യു.എച്ച്.എൽ.സി) 11 വർഷങ്ങൾ പിന്നിട്ടു. 2013 മുതൽ തുടങ്ങിയ പദ്ധതിയിൽ സഊദി അറേബ്യയിൽ നിന്നും കേരളത്തിൽ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കൾ ഭാഗമായി കഴിഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പന്ത്രണ്ടാം ഘട്ട പുസ്‌തകത്തിന്റെ സഊദി തല പ്രകാശനം പ്രമുഖ ഇസ്‌ലാഹി പണ്ഡിതൻ ഹുസൈൻ സലഫി നിർവ്വഹിച്ചു. അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, റഫീഖ് സലഫി, ദേശീയ ഇസ്‌ലാഹി കോഡിനേഷൻ പ്രസിഡണ്ട് മുഹമ്മദ് കുട്ടി പുളിക്കൽ, വൈസ് പ്രസിഡണ്ട് അർഷദ് ബിൻ ഹംസ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി നൗഷാദ് കാസിം തുടങ്ങിയവർ സംബന്ധിച്ചു.

വിശുദ്ധ ഖുർആനിൽ നിന്നും ശുഅറാഉ, നംല്, ഖസ്വസ് എന്നീ അധ്യായങ്ങളും ഹദീസ് ഭാഗമായി കച്ചവടം എന്ന അധ്യായവുമാണ് ഈ ഘട്ടത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സഊദിയിലെ വിവിധ ഇസ്‌ലാഹി സെൻ്ററുകളുടെ നേതൃത്വത്തിൽ സഊദിയിലെ അൻപതിലധികം കേന്ദ്രങ്ങളിൽ പഠന ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു.

വിശുദ്ധ ഖുർആനും തിരുവചനങ്ങളും പഠിക്കാൻ ലളിതമായ ഈ പദ്ധതി മലയാളി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഓഫ്‌ ലൈൻ ആയും ഓൺലൈൻ ആയുമാണ് പഠന പദ്ധതികൾ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ക്യു.എച്ച്.എൽ.സി പഠിതാക്കളാവാം.

പുസ്‌തകങ്ങൾ സഊദിയിലെ വിവിധ കേന്ദങ്ങളിൽ ലഭ്യമാണ്. പുസ്‌തകങ്ങൾക്ക് വേണ്ടി സതേൺ പ്രൊവിൻസ്: നസീർ പട്ടാമ്പി ജിസാൻ 052670744, നോർത്തേൺ പ്രൊവിൻസ്: ഷനോജ് ശർമ്മ 0502810522, വെസ്റ്റേൺ പ്രൊവിൻസ്: അബ്‌ദുൽ ജലീൽ തായിഫ് 583801308, ഈസ്റ്റേൺ പ്രൊവിൻസ്: ഫവാസ് അൽഖോബാർ 0507045685, ഖസീം പ്രൊവിൻസ്: ഷമീർ ബുറൈദ 0532701946, സെൻട്രൽ പ്രൊവിൻസ്: ഉമർ ശരീഫ് 0502836552 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക