ജുബൈൽ: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ദമാം ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ മദീനിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ നിലവിൽ വന്നു. ബുറൈദ ദഅവ സെൻ്ററിലെ റഫീഖ് സലഫി ചാനലിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു, പ്രേക്ഷകർക്കായി തുറന്നു കൊടുത്തു.
ജുബൈൽ ഫാമിലി കോൺഫറൻസിലെ പ്രത്യേക സെഷനിൽ നടന്ന ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ ശിഹാബ് എടക്കര, ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സoദി നാഷണൽ കോഓർഡിനേഷൻ പ്രസിഡൻ്റ് പി.കെ.മുഹമ്മദ് കുട്ടി, കിഴക്കൻ പ്രവിശ്യാ ജനറൽ സിക്രട്ടറി നൗഷാദ് കാസിം, ദമാം ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ പ്രസിഡൻ്റ് ഫെെസൽ കൈതയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക