ജോലിക്കിടെ ഹൃദയാഘാതം, താനൂർ ഒഴൂർ സ്വദേശി സഊദിയിൽ നിര്യാതനായി

0
1563

ദമാം: ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് താനൂർ ഒഴൂർ സ്വദേശി സഊദിയിൽ നിര്യാതനായി. താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ആണ് നിര്യാതനായത്. ദമാമിലെ ജോലി സ്ഥലത്ത് ഹ്യദയാഘാതം സംഭവിക്കുകയായിരുന്നു. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനായ ശിഹാബ് ഇപ്പോൾ കല്ലത്താണിയിലാണ് താമസിക്കുന്നത്. ദമാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ & ഫോർമിംഗ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ പത്ത് വർഷമായി ഓഫിസ് ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിന്റെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: റഹീന. മക്കൾ : റിഫാന , ഷിഫാന, ആയിഷ ഹുസ്ന. സഹോദരങ്ങൾ- നൗഷാദ്, സുലൈമാൻ (യു എ ഇ),ഖൈറുനീസ, സജ്‌ന, ഹാജറ. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമാമിൽ മറവു ചെയ്യാനുള്ള പ്രവർത്തനങ്ങൾ അൽ കോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം കൺവീനർ ഹുസ്സൈൻ നിലമ്പൂർ എന്നിവരുടെ നേത്യത്വത്തിൽ പുരോഗമിക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക