സഊദിയിലെ പല പ്രദേശങ്ങളിലും നടക്കുന്ന വിവിധ തട്ടിപ്പുകൾ ഇങ്ങനെ, ശ്രദ്ധിച്ചാൽ രക്ഷപ്പെടാം

0
3559

സഊദിയിലെ പല പ്രദേശങ്ങളിലും സമാനമായ തട്ടിപ്പുകളാണ് നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ പലരും ദിനം പ്രതി സമാനമായ തട്ടിപ്പുകൾക്ക് ആണ് വിധേയരാകുന്നത്. കൊണ്ടിട്ടും അറിഞ്ഞിട്ടും പഠിക്കാഞ്ഞിട്ടാണോ എന്നറിയില്ല പലരും പിന്നെയും പിന്നെയും ഇത് പോലെയുള്ള വിവിധ തട്ടിപ്പുകളിൽ ആണ് ചെന്ന് പെടുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിവിധ സ്ഥലങ്ങളിലെ തട്ടിപ്പുകൾ നോക്കിയാൽ മനസ്സിലാകുന്ന ഒരു കാര്യം എന്നത് പലയിടങ്ങളിലെയും തട്ടിപ്പുകൾക്ക് സമാനതകൾ ഏറെ ഉണ്ടെന്നതാണ്. നടക്കുന്ന വിവിധ തട്ടിപ്പുകൾ ഇങ്ങനെ, ശ്രദ്ധിച്ചാൽ രക്ഷപ്പെടാം. ഇക്കാര്യത്തിൽ ഒരു പൊതു അവബോധം ഉണ്ടാകട്ടെ എന്ന നിലക്കാണ് നിലവിൽ നടക്കുന്ന, ശ്രദ്ധയിൽ പെട്ട ചില തട്ടിപ്പുകൾ ഇവിടെ വിവരിക്കന്നത്.

1. പെട്രോൾ തീർന്നു: പേഴ്സ് നഷ്ട്ടമായി ഫാമിലിയുമായി കറങ്ങുന്ന കാറുകൾ, ഏതെങ്കിലും പ്രവാസിയെ കണ്ടാൽ ഇവർ പറയുന്ന കാര്യം ഇതാണ്, പെട്രോൾ തീർന്നു, ഒന്ന് സഹായിക്കാമോ, കുടുംബങ്ങളെ ഒക്കെ കാണുമ്പോൾ സംഭവം സത്യം ആണെന്ന് കരുതുന്ന മലയാളി മനപ്രയാസം തോന്നി സഹായിക്കാൻ കരുതി പേഴ്സ് എടുത്താലോ? അതോടെ തീർന്നു.

2. വിശക്കുന്നു: ഫുഡ്‌ വേണ്ടാ. അരിയും, എണ്ണയും, മസാല ഐറ്റംസും വേണം.

3. നിങ്ങളുടെ മുടി കൊഴിച്ചിലിനു പരിഹാരം: നല്ല വർണനയോടെ ഒന്ന് കടയിൽ കയറ്റുന്നു. ഇത് കാണുന്നതോടെ അല്ലെങ്കിൽ കേൾക്കുന്നതോടെ തല മുഴുവൻ തിളങ്ങുന്ന മലയാളി ഉടൻ കയറുന്നു കടയിൽ, അതോടെ അവനും പെട്ടു ആ കെണിയിൽ.

4.  വയർ കുറയ്ക്കാനുള്ള ഒറ്റമൂലി: അടുത്തുള്ള കടയിലേക്ക് വിളിച്ചു കയറ്റി സാധനങ്ങൾ മേടിപ്പിച്ചുള്ള തട്ടിപ്പ്. വയർ കുറയ്ക്കാനുള്ള ഒറ്റമൂലി എന്ന് കാണുന്നതോടെ അല്ലെങ്കിൽ കേൾക്കുന്നതോടെ കുടവയർ എളുപ്പത്തിൽ കുറക്കണമെന്ന മോഹവുമായി മലയാളി ഉടൻ കയറുന്നു കടയിൽ, അതോടെ അവനും പെട്ടു ആ കെണിയിൽ.

5.പെണ്ണുങ്ങൾ വരുന്നു. പണം ചോദിക്കുന്നു: നമ്മൾ പേഴ്സ് എടുക്കുന്നു. അപ്പോൾ അവൾ പറയും, ആ പണം അവളുടേതെന്ന്. ഉടൻ ആണുങ്ങൾ എത്തും… പണം സ്ത്രീയ്ക്ക് മേടിച്ചു കൊടുക്കുന്നു . (Gang business)

6) തുപ്പൽ തട്ടിപ്പ്:  ഇടയ്ക്കിടെ കേൾക്കുന്ന ഒന്നാണിത്. നമ്മൾ നടന്നുപോകുമ്പോൾ ഒരാൾ നടിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലേക്ക് തുപ്പുന്നു. സോറി പറയുന്നു. തുടച്ച് തരാൻ സഹായിക്കുന്നു.  അതിനിടയിൽ പണം അടിച്ചു മാറ്റുന്നു.

7) കാൽ വെച്ച് വീഴ്ത്തുന്ന തട്ടിപ്പ്: കാൽ വെച്ച് വീഴ്ത്തുന്നു. പിടിച്ച് എഴുന്നേൽപ്പിക്കുന്നു. അതിനുള്ളിൽ പഴസും പണവും നഷ്ട്ടപെട്ടിരിക്കും.

8. 2 റിയാൽ കള്ള ടാക്സി തടിപ്പ്:  2 റിയാൽ ടാക്സിയിൽ നമ്മൾ കയറുന്നു. പലരെയും കേറ്റുന്നു. കാറിൽ ഒരാളുടെ പണം നഷ്ട്ടപെട്ടതായി പറയുന്നു. തിരച്ചിലിൽ നമ്മെയും പരിശോധിക്കുന്നു. നമ്മുടെ പണം കൂടി തട്ടിയെടുത്തു നമ്മെ ചവിട്ടി പുറത്താക്കി അവർ പോകുന്നു. നമ്മൾ കയറിയതിനു ശേഷം കയറുന്നവർ അവരുടെ ആളുകൾ ആയിരിക്കും.

9. റോഡിൽ പണം ഇട്ടിട്ടുള്ള തട്ടിപ്പ്:  ഒരു കാരണവശാലും റോഡിൽ കാണുന്ന പണം (നമ്മുടേതല്ലാത്ത പണം) എവിടെനിന്നും എടുക്കാതിരിക്കുക.

10. ആൾക്കൂട്ടം തട്ടിപ്പ്: മനപ്പൂർവം തിരക്ക് ഉണ്ടാക്കി. നടന്നു പോകുമ്പോൾ മുന്നിൽ പോകുന്നയാൾ ഒരു സാധനം തറയിൽ ഇടുന്നു. അതെടുക്കാൻ കുനിയുന്നു. പെട്ടെന്ന് പുറകിൽ വരുന്നവർ പെട്ടന്ന് നിൽക്കേണ്ടി വരുന്ന ആ സെക്കൻഡിൽ നമ്മുടെ കീശയിലെ സാധങ്ങൾ നഷ്ട്ടമായിരിക്കും. ഈ ആൾക്കൂട്ടം ഉണ്ടാക്കുന്നവർ അവരുടെ ഗ്രൂപ്പിൽപ്പെട്ടവർ.

11. നമ്മൾ സ്ഥിരമായി  പുറത്തിറങ്ങുന്ന സമയം നോക്കിവെച്ചു, പുറത്ത് കാത്തിരുന്ന് നമ്മളെ 4 പേർ കൂടി പിടിച്ചുവെച്ച് കത്തി കാട്ടി പിടിച്ചുപറിനടത്തുന്നു. പേടിപ്പിക്കാൻ കുത്തി മുറിപ്പെടുത്തുന്നു.

12. ചില്ലറ ചോദിച്ചുള്ള തട്ടിപ്പ്: ഉദാ: 500 റിയാലിന് ചില്ലറ ചോദിച്ച് വരും. നമ്മൾ മണ്ടന്മാർ (സഹായ മനസ്കർ) ചില്ലറ എണ്ണി കൊടുക്കും നമ്മൾ തിരിഞ്ഞ് രണ്ടടി നടന്നതിന് ശേഷം പുറകിൽ നിന്ന് വിളി വരും. നിങ്ങൾ തന്നത് കുറവാണെന്ന് പറഞ്ഞ് .അല്ല എന്ന് നമ്മൾ വാദിച്ചാൽ അവർ ക്ഷുഭിതരാകും. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. മൊബൈലിൽ നമ്മുടെ വീഡിയോ എടുക്കും. പൊതുവെ വരും വരായികളെ കുറിച്ച് ആധിയുള്ള നമ്മൾ വേഗം കൊടുത്ത പണം തിരിച്ച് വാങ്ങിച്ച് നഷ്ടപ്പെട്ട പണത്തെ ഓർത്തും. വഞ്ചിക്കപ്പെട്ടതിന്റെ മനോ വിഷമവും പേറി തിരിച്ച് നടക്കും… ഒരു മലയാളി പങ്ക് വെക്കുന്നത് ഇങ്ങനെ: ഒരു റമദാൻ മാസം. ലാൻഡ്ക്രൂയൂസറിൽ വന്ന സഊദി ചില്ലറ ചോദിച്ചു. ആദ്യം ഇല്ലാ എന്നാണ് ഞാൻ പറഞ്ഞത്. പിന്നീടാണ് ഒരു കസ്റ്റമർ തന്ന അഞ്ഞൂറിന്റെ ഓർമ്മ വന്നത്. എന്റെ പേഴ്സിൽ ആ 500 റിയാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ..പിന്നീട് മുകളിൽ പറഞ്ഞ കാര്യങ്ങൾ സംഭവിച്ചു.

13: കടയിൽ കയറി ചെറിയ വിലയുടെ സാധനങ്ങൾ വാങ്ങി വലിയ നോട്ട് നൽകുക: ഷോപ്പിൽ വന്ന് ചെറിയ വിലയുടെ സാധനം വാങ്ങി 500 റിയാൽ കൊടുത്ത് ബാക്കി വാങ്ങിയതിന് ശേഷം വാങ്ങിയ സാധനം വേണ്ട പറയുക തിരിച്ചു കൊടുക്കുക, പിന്നെയും വാങ്ങുക അങ്ങിനെ കൺഫ്യൂഷൻ അടിപ്പിച്ച് കൊടുത്ത 500 തിരിച്ച് വാങ്ങിക്കും മുൻപ് കൊടുത്ത 500 ന്റെ സാധനം വാങ്ങിയ ബാക്കിയുള്ളതും പോക്കറ്റിലിട്ട് മുങ്ങും.

14: മൊബൈൽ, ഓൺലൈൻ തട്ടിപ്പുകൾ: മുകളിൽ പറഞ്ഞ തട്ടിപ്പുകൾക്ക് പുറമെയാണ് ഓൺലൈൻ തട്ടിപ്പുകൾ. ഐ ടി മേഖലകളിലും മറ്റു ഉയർന്ന ജോലികളിലും ഉള്ള പ്രവാസികൾ വരെ ഇതിൽ പെട്ടുവെന്നതും അകൗണ്ടിലെ പണം മുഴുവൻ നഷ്ടമായതും വാർത്തയായിട്ടുണ്ട്. ഫോണിലൂടെയൊ മറ്റോ ഒരു വിവരവും ആർക്കും കൈമാറാതെ ഇരിക്കുക എന്നതാണ് അതിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യ മാർഗ്ഗം. വീണ്ടും വീണ്ടും പല രൂപത്തിലും അവർ ആവശ്യപ്പെടുമ്പോൾ നേരിട്ട് ബാങ്കിൽ അല്ലെങ്കിൽ ഓഫീസിൽ വന്ന് കൊടുത്തോളം എന്ന് പറഞ്ഞ് ഫോൺ വേഗം വെക്കുക.

ചിലപ്പോൾ പോലീസ്, മുറൂർ, സി ഐ ഡി, ആഭ്യന്തര മന്ത്രാലയം എന്നൊക്കെയുള്ള പല പേരുകളിൽ നന്നായിരിക്കും ഫോൺ. മറു തലക്കൽ ചിലപ്പോൾ പോലീസ് സ്റ്റേഷനിലെ വയർ ലെസ് ശബ്ദങ്ങൾ ആരെയെങ്കിലും ചോദ്യം ചെയുന്ന പോലെയുള്ള ശബ്ദങ്ങൾ ഒക്കെ ഉണ്ടായേക്കാം. എങ്കിലും ഫോൺ വെക്കുക. സംശയം ഉണ്ടെങ്കിൽ ഉടൻ സ്പോൺസറെ വിവരം അറിയിക്കുക. നേരിട്ട് പോകേണ്ടതായി തോന്നിയാൽ മാത്രം സ്പോൺസറുമായി നേരിട്ട് പോകുക.

ഇതിലെല്ലാം പെട്ടുപോകുന്നത് പാവങ്ങളായ വർക്കേഴ്സ് ആണ് അവർക്ക് അധികവും പണമായാണ് സാലറി കിട്ടണത്. അതുപോലെ ഷോപ്പിൽ ഉള്ള ആളുകളും.

ജാഗ്രത വേണം.

നിങ്ങൾക്കും സമാനമായ തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക. എല്ലാവർക്കും ഒരു മുൻകരുതൽ എന്ന നിലക്ക് അത് പ്രസിദ്ധീകരിക്കും. സ്വകാര്യത മാനിച്ച പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് അങ്ങനെയും നിങ്ങളുടെ സ്റ്റോറികൾ പങ്ക് വെക്കാം. അയക്കേണ്ട ഇ മെയിൽ: gulfupdates.malayalam@gmail.com വാട്സ്ആപ്പ് നമ്പർ: https://wa.me/917907309377

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക