പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം പൈലറ്റ്

0
1086

ഏതൻസ്: പറക്കലിനിടെ പൈലറ്റ് കോക്ക്പിറ്റിൽ കുഴഞ്ഞുവീണപ്പോൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 160-ലേറെ യാത്രക്കാരുമായി സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം പൈലറ്റ്. ശനിയാഴ്ച ബ്രിട്ടീഷ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ഈജിപ്തിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് അടിയന്തര സാഹചര്യമുണ്ടായത്. ഫസ്റ്റ് ഓഫീസറുടെ ആരോഗ്യസ്ഥിതി മോശമാവുകയും യാത്രക്കാർ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, രണ്ടാം ഓഫീസർ വിമാനം വഴിതിരിച്ചുവിട്ട് ഏതൻസ് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

ഫെബ്രുവരി എട്ടിന് ഈജിപ്തിലെ ഹുർഗദ നഗരത്തിൽ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്ക് പുറപ്പെട്ട ഈസി ജെറ്റിന്റെ എയർബസ് എ 320 – 200 എൻ വിമാനം രണ്ട് മണിക്കൂർ പറന്നു കഴിഞ്ഞപ്പോഴാണ് ഒന്നാം പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിമാന ജീവനക്കാർ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരിൽ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളിൽ പരിഭ്രാന്തമായ നിമിഷങ്ങൾ സൃഷ്ടിച്ചു. ഈ സമയം തെക്കുകിഴക്ക് ഏതൻസിന് 110 നോട്ടിക്കൽ മൈൽ അകലെയായിരുന്നു വിമാനം.