സഊദിയിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്കയച്ചു, 50 ദിവസത്തിന് ശേഷം

0
1441

ജിസാൻ: വസ്ത്രം അലക്കുന്നതിനിടെ വാഷിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കഴിഞ്ഞ ഡിസംബര്‍ 20 ന് ജിസാനില്‍ മരണമടഞ്ഞ ആലപ്പുഴ പുറക്കാട് തോട്ടപ്പള്ളി സ്വദേശി സുമേഷ് സുകുമാരന്റെ (39) മൃതദേഹം നാട്ടിലേക്ക് അയച്ചു. ഇന്ന് ഉച്ചക്ക്  (09/02/2025 2:15PM) ന് ജിസാനില്‍ നിന്ന് ജിദ്ദ വഴി കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ട് പോയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സുമേഷിന്റെ മൃതദേഹം കൊച്ചി വമാനത്താവളത്തില്‍ തിങ്കളാഴ്ച്ച(10/02/2025) 9:15AM ന്  ബന്ധുക്കൾ ഏറ്റുവാങ്ങും. വൈകുന്നേരത്തോടെ സ്വദേശമായ തോട്ടപ്പള്ളിയിലുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കോണ്‍സുലേറ്റിന്റെ സഹായത്തോടെ കമ്പനിയുമായി ബന്ധപ്പെട്ട്  ജലയുടെ രക്ഷാധികാരിയും കമ്പനിയുടെ ഭാഗത്തു നിന്ന് എല്ലാ നിയമ  നടപടികളും പൂർത്തിയാക്കുന്നതിനു വേണ്ടി അഡ്മിനിസ്ട്രേഷനിലുള്ള ഒരാളെ ചുമതലപ്പെടുത്തുകയും  ചെയ്തിരുന്നു .

അപകടമരണമായതിനാല്‍ ജിസാന്‍ പബ്ലിക് പ്രോസിക്യൂഷന്റെയും സഊദി കുറ്റാന്വേഷണ വിഭാഗത്തിന്റേയും അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് മൃതദേഹം നാട്ടിലയക്കാന്‍ കാലതാമസം നേരിട്ടത്. മൃതദേഹത്തിന്റെ രാസ പരിശോധനയുടെയും ഫോറന്‍സിക്ക് പരിശോധനയുടെയും ഫലങ്ങള്‍ വിലയിരുത്തിയ ശേഷം മറ്റ് അന്വേഷണ നടപടികളും പൂര്‍ത്തിയാക്കി പോലീസിന്റെ അന്തിമ അനുമതി ലഭിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമാണ്.

മൃതദേഹം നാട്ടിലയക്കാന്‍ വൈകിയ സാഹചര്യത്തില്‍ ബന്ധുക്കള്‍ ജനപ്രതിനിധിനികളുടെ സഹായത്തോടെ കേന്ദ്ര വിദേശകാര്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ജിസാന്‍ ഗവര്‍ണറേറ്റിലും പോലീസിലും നിരന്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. സുമേഷിന്റെ സഹപ്രവര്‍ത്തകനും ഹരിപ്പാട് സ്വദേശിയുമായ ജി.ഗിരീഷ് കുമാര്‍ നായര്‍ക്കാണ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ മുക്ത്യാര്‍ പത്രം നല്‍കിയിരുന്നത്.

ഖമീസ് മുഷൈത്തിലുള്ള അല്‍ഹിഷാം കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടെ ജിസാന്‍ പ്രൊജക്ടില്‍ അലൂമിയം ഫേബ്രിക്കേഷന്‍ ടെക്നീഷ്യനായിരുന്നു സുമേഷ്. അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിക്ക് സമീപമുള്ള കമ്പനിയുടെ താമസസ്ഥലത്തുവെച്ചാണ് വാഷിംഗ്മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റത്. അപകട സമയത്ത് കമ്പനിയിലെ സഹപ്രവര്‍ത്തകരെല്ലാം നിസ്‌കാരത്തിനായി പള്ളിയില്‍ പോയിരുന്നതിനാല്‍ സുമേഷ് ഒറ്റയ്ക്കായിരുന്നു. റൂമിലുള്ളവര്‍ തിരികെയെത്തിയപ്പോള്‍ വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ സുമേഷിനെ ഉടന്‍തന്നെ കിംഗ്ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി ജിസാനില്‍ ജോലിചെയ്യുന്ന സുമേഷ് ആലപ്പുഴ തോട്ടപ്പള്ളി ദേവസപ്പറമ്പ് വീട്ടില്‍ സുകുമാരന്റെയും ഷൈനിയുടെയും മകനാണ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കാവ്യയാണ് ഭാര്യ. മകന്‍ സിദ്ധാര്‍ഥ് (7). അശ്വതി ഏക സഹോദരിയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക