മുടി വെട്ടി വൃത്തിയാക്കി, കച്ചവടത്തിനുള്ള ചില സാധനങ്ങൾ റെഡിയാക്കി, സുഹൃത്തുക്കളോട് സംസാരിച്ചു പിരിഞ്ഞു, നേരം വെളുത്തപ്പോൾ കേൾക്കുന്നത് അപകടവാർത്ത; ഇതാണ് ഒരു പ്രവാസിയുടെ അവസ്ഥ; മക്കയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ച മലയാളിയുടെ മരണത്തിൽ നൊമ്പരപെടുത്തുന്ന കുറിപ്പ്

0
2702

മക്ക: കഴിഞ ദിവസം മക്കയിൽ വാഹനം ഇടിച്ചു  മലയാളിയുടെ മരണത്തിൽ നൊമ്പരപെടുത്തുന്ന കുറിപ്പുമായി സാമൂഹ്യ പ്രവർത്തകൻ. പട്ടാമ്പി പള്ളിപുറം നാടപറമ്പ് സ്വദ്ദേശി മണൽ പറമ്പിൽ ശാഹുൽ ഹമീദിൻറ (46 വയസ്സ്) മരണം ഓർമ്മപെടുത്തി മക്കയിലെ സാമൂഹ്യപ്ര വർത്തകൻ മുജീബ് പൂക്കോട്ടൂർ ആണ് നൊമ്പരപെടുത്തുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റിയത്. പ്രവാസി എന്താണെന്നും മരണം അനിവാര്യമായ സത്യമാണ്
എങ്കിലും പെടുന്നനെ ഉണ്ടാകുന്ന ചില വേർപാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നതെന്നും ഓർമ്മപ്പെടുത്തി കുറിപ്പ് ഇട്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എംബസിയിൽ നിന്നും ട്രാഫിക്ക് വിഭാഗത്തിൽ നിന്നും ഖബറടക്കുന്നതുള്ള രേഖകൾ ലഭിച്ചതോടെ വെകുന്നേരം അഞ്ച് മണിയോട് കൂടി മയ്യിത്ത് ഏറ്റുവാങ്ങി മക്കയിൽ തന്നെ ഖബറടക്കം നടത്തി.  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുഹാജിരിൻ പള്ളിയിൽ കൊണ്ടുപോയി കുളിപ്പിച്ച് കഫൻചെയ്തു ഇശാ നമസ്ക്കാരത്തിന്ശേഷം വിശുദ്ധ ഹറമിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മയ്യിത്ത് നിസ്ക്കാരത്തിന്ശേഷം ശറായ ഖബർ സ്ഥാനിൽ ബ്ലോക്ക് 6 ൽ 18 മത്തെ ഖബറിൽ മറവ് ചെയ്തു.

രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഷാഹുൽ തൽക്ഷണം മരിച്ചു. ഭാര്യ: വഹീദ. മക്കൾ: അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്.

മുജീബ് പൂക്കോട്ടൂർ എഴുതിയ കുറിപ്പ് വായിക്കാം👇

മരണം അനിവാര്യമായ സത്യമാണ്
എങ്കിലും പെടുന്നനെ ഉണ്ടാകുന്ന ചില വേർപാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നത്.
വല്ലാത്ത സങ്കടം ഉണ്ടാക്കിയ ഒരു മരണമായിരുന്നു ഇന്നലെ മക്കയിൽ ഉണ്ടായത്..
പട്ടാമ്പി പള്ളിപുറം നാടപറമ്പ് സ്വദ്ദേശി മണൽ പറമ്പിൽ ശാഹുൽ ഹമീദിൻറ (46 വയസ്സ്)
വേർപാട്..
25 വർഷത്തിൽ അധികമായി മക്കയിൽ ജോലിചെയ്തുവരികയായിരുന്നു.. മക്കയിലെ കാക്കിയ ഷോക്കിയ എന്ന സ്ഥലത്ത് സമൂസ കടയിൽ ജോലിചെയ്തുവരികയായിരുന്നു..
ദിവസവും രാത്രി 11 മണിക്ക്ശേഷം കട അടക്കും ശാഹുൽ ഹമീദ് രാവിലെ നേരത്തെ വരണ്ട എന്ന് കരുതി പിറ്റേദിവസത്തിനുള്ള കച്ചവട ഒരുക്കങ്ങൾ ചെയ്തുചെയ്യാണ് പോകാറ്.. വെള്ളിയാഴ്ചയും അത് പ്രകാരം ചെയ്താണ് പോകാൻ ഉദ്ദേശിച്ചത്.. പക്ഷേ ഇതിന് ഇടയിൽ ആണ് സുഹൃത്ത് വന്നപ്പോൾ എന്റെ മുടി വല്ലാതെ വലുതായിട്ടുണ്ട്.. മുടി വെട്ടുന്ന സ്ഥലത്ത് എത്തിച്ചു തരാൻ ആവശ്യപ്പെടുകയും സുഹൃത്ത് മുടിവെട്ടുന്ന സ്ഥലത്ത് എത്തിക്കുകയും സുഹൃത്ത്പോകുകയുംചെയ്തു…
മുടി വെട്ടി വീണ്ടും ഷോപ്പിലെക്ക് വരുകയും..
പിറ്റേ ദിവസ ത്തെ കച്ചവടത്തിനുള്ള ചില സാധനങ്ങൾ റെഡിയാക്കുകയും ചെയ്തു..
രാത്രി ഒരുമണിക്ക്  കൂടെ യുള്ളസുഹൃത്തും ഈസ്പോൺസറുടെ മറ്റൊരുകടയിൽ ജോലിചെയ്യുന്ന നാണി എത്തി സംസാരിച്ചു പിരിയുകയും.. ഞാൻറൂമിലെക്ക് പോകുകയാണ് എന്ന് പറഞ്ഞ് രണ്ട്പേരും പിരിഞ്ഞുപോയത്..
ആശുപത്രിരേഖയിൽ രണ്ട്മണി ക്ക്  മരണപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്..
അപകടം നടന്നത് ഒരു മണി രണ്ട് മണിയുടെ ഇടയിൽ ആണ് അപകടം നടന്ന ത്..  ശാഹുൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ  തൊട്ട് അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന വർ പറഞ്ഞു.. ഒരു റോഡ് മുറിച്ച് കടന്ന് വേണം താമസ്ഥലത്തേക്ക് പോകേണ്ടത്.. ഇതിന് ഇടയിൽ അമിത വേഗതയിൽ വന്ന ഒരു വാഹനം ഇടച്ചു തെറിപ്പിക്കുകയായിരുന്നു..
സംഭവസ്ഥലത്ത് വെച്ച്തന്നെ മരണപ്പെടുകയുംചെയ്തു..റെഡ്ക്രസൻറ്, ട്രാഫിക്ക് പോലീസും എത്തി മയ്യിത്ത് തൊട്ട് അടുത്തുള്ള ഡോ: ഇവാൾഅൽ ബഷരി ഹോസ്പിറ്റൽ മോർചറിയിലേക്ക് മയ്യിത്ത് മാറ്റി..
ഈ അപകടം കാണുന്നത് സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന എമനികൾമാത്രമാണ്..  തൊട്ട് അടുത്ത കടയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരൻ ശാഹുൽ ആണ് മരണപ്പെട്ടത് എന്ന് അവർക്ക് എല്ലാം അറിയാം.. പക്ഷെ കൂടെജോലിചെയ്യുന്ന സുഹൃത്തുക്കളെ എങ്ങിനെ വിവരം അറീക്കും.. സമൂസ കട ഇനി തുറക്കുക രാവിലെ യാണ്.. ബന്ധപ്പെട്ടവരേ വിവരം അറിക്കാൻ ഒരു നിർവാഹവുമില്ല.. ആറ്മണി ആയപ്പോൾ സൂപ്പർമാർക്കറ്റിലെക്ക് റൊട്ടിയുമായി വന്ന മലയാളിയോട്  വിവരം പറഞ്ഞു..രാത്രി ഇവിടെ ഒരു അപകടം നടന്നിട്ടുണ്ട്.. ആകാണുന്ന കടയിൽ ജോലിചെയ്യുന്ന ശാഹുൽ ഹമീദ് ആണ് മരണപ്പെട്ടത് എന്ന് അറീച്ചു.. ഈ മലയാളിയും മരണപ്പെട്ട ശാഹുൽനെ ഞാൻ അറിയും എന്ന് പറഞ്ഞ് സമൂസ കടയിലെക് ഓടിപോയി..
കൂടെജോലിചെയ്യുന്നവർ കടതുറക്കുന്നുള്ളു.. അവരോട് ചോദിച്ചു നമ്മുടെ ശാഹുൽ എവിടെ ” അവൻ ഉറങ്ങുകയാണ് ഉച്ചയോട് കൂടെ വരുകയൊള്ളു..
റൂമിൽ ഉണ്ടോ അവൻ ഉറങ്ങുന്നസമയമെല്ലെ..
ശാഹുൽ ഒരു റൂമിലും മറ്റുള്ളവർ തൊട്ട് അടുത്ത റൂമിലാണ് കിടക്കാറ്..
എന്തേ അത്യവശ്യം യമനി എന്തോ എന്നോട് പറഞ്ഞു.. അവൻറെ മൊബെലിലേക്ക് ഒന്ന് വിളിക്കുമോ.. ഉറങ്ങുന്നസമയം അല്ലെ.. വീണ്ടും.. വീണ്ടും..നിർബന്ധിച്ചു സുഹൃത്തുക്കളോട് വിളിക്കാൻ പറഞ്ഞു.. ഫോൺ റിങ്ങ്ചെയ്തു.. എടുത്തത് ഒരു സൗദിപൗരൻ ആണ് ഫോൺ എടുത്തത് അപകടം സംഭവിച്ചിട്ടുണ്ട്..പ്പെട്ടന്ന് ഇവാൾ അൽ ബുഷരി ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു.. കേട്ടത്ഒന്നും സത്യമാവരുതെ എന്ന പ്രാർത്ഥനയോടെ ഹോസ്പിറ്റലിലേക്ക് ഓടി.. ആശുപത്രിരേഖകൾ പരിശോദിച്ചു..  ഒരു വാഹനം ഇടിച്ചു മരണപ്പെട്ടിരിക്കുന്നു.. മക്കയിൽ തന്നെ ജോലിചെയ്യുന്ന സഹോദരനും വിവരം നൽകി  സഹോദരൻ എത്തി മോർചറിയിൽ പോയി മയ്യിത്ത് കണ്ടു..  വിവരം അപ്പോഴെക്കും പുറംലോകം അറിഞ്ഞു കേട്ടവർകേട്ടവർ ഹോസ്പിറ്റലിൽ എത്തി..
നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു ഭാര്യ മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള അനുമതി നൽകി.. പ്പെട്ടന്ന് തന്നെ ട്രാഫിക്ക് വിഭാഗവുമായി ബന്ധപ്പെട്ടു.. ശനിയാഴ്ച ഒഴിവായിട്ടുപ്പോലും..എംബസിയിൽ നിന്നും ട്രാഫിക്ക് വിഭാഗത്തിൽ നിന്നും ഖബറsക്കുന്നതുള്ള രേഖകൾ എനിക്ക് നൽകി.. വെകുന്നേരം അഞ്ച് മണിയോട് കൂടി മയ്യിത്ത് ഏറ്റുവാങ്ങി.. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിദ്യത്തിൽ മുഹാജിരിൻ പള്ളിയിൽ കൊണ്ടുപോയി കുളിപ്പിച്ച് കഫൻചെയ്തു ഇശാ നമസ്ക്കാരത്തിന്ശേഷം വിശുദ്ധ ഹറമിൽ ലക്ഷണക്കിന് ആളുകളൾ പങ്കെടുത്ത മയ്യിത്ത്നമസ്ക്കാരത്തിന്ശേഷം ശറായ ഖബർ സ്ഥാനിൽ ബ്ലോക്ക് 6 ൽ 18 മത്തെ ഖബറിൽ മറവ് ചെയ്തു..ഖബറടക്ക ചടങ്ങിലും മയ്യിത്ത് നിസ്ക്കാരത്തിലും നിരവധിസുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു..
അവസാനമായി നാട്ടിൽ പോയി വന്നിട്ട് ഒരു വർഷമാകുന്നു.. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം..
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക..
ഇതാണ് ഒരു പ്രവാസിയുടെ അവസ്ഥ..
✍️ മുജീബ് പൂക്കോട്ടുർ..
        മക്ക..

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക