ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

0
1534

പാലക്കാട്: ഉപ്പും പാടം സ്വദേശി ചന്ദ്രികയെ (53) ഭർത്താവ് രാജൻ കുത്തിക്കൊന്നു. വീട്ടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. 

ഭർത്താവ് രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുകളിലുണ്ടായിരുന്ന മകൾ ശബ്ദം കേട്ട് താഴേക്ക് എത്തിയപ്പോഴാണ് രക്തത്തിൽ‌ കുളിച്ച നിലയിൽ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.