മലപ്പുറം: കൊണ്ടോട്ടി വട്ടപ്പറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്ണു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ അർധ രാത്രിയോടെയാണ് അപകടം.
സുഗിഷ്ണു ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോകുമ്പോൾ ആണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





