കണ്ണൂർ: കൈവശമുള്ള ലാപ്ടോപ്പ് ബാഗിന് തൂക്കം അധികമെന്ന കാരണം പറഞ്ഞ് ഗ്രൗണ്ട് സ്റ്റാഫ് ബുദ്ധിമുട്ടിച്ചതായ പരാതിയുമായി യുവതി. ലാപ്ടോപ്പ് ഉൾപ്പെടുന്ന ബാഗ് കൊണ്ട് പോകണമെങ്കിൽ 10400 രൂപ അടക്കണമെന്നും അല്ലെങ്കിൽ ഡ്യൂട്ടി അടക്കാൻ തയ്യാറല്ലെങ്കിൽ ഇവിടെ വേസ്റ്റ് ബാസ്കറ്റിൽ ലാപ്ടോപ്പ് നിക്ഷേപിച്ചോളൂ എന്നും ആവശ്യപ്പെട്ടതായാണ് ആരോപണം. സ്ത്രീയാണെന്ന സാമാന്യ പരിഗണനപോലും നൽകാതെ ബുദ്ധിമുട്ടിച്ചതായി വിവരിച്ച യുവതി കണ്ണൂർ എയർപോർട്ട് അതോറിറ്റിക്കും എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനും ഞാൻ പരാതി അയച്ചിട്ടുണ്ടെന്നും ഇവരുടെ മറുപടിക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഫേസ്ബുക്കിലൂടെയാണ് തന്റെ യാത്രാ ദുരിതം ലോകത്തെ അറിയിച്ചത്. കണ്ണൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന, പ്രത്യേകിച്ച് ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ അറിവിലേക്ക് എന്ന കുറിപ്പ് ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ദുരിതം സമ്മാനിച്ച എയ്ര ഇന്ത്യ സ്റ്റാഫിന്റെ ഫോട്ടോ ഉൾപ്പെടെയാണ് യുവതി പോസ്റ്റിട്ടത്. ഫെസ്ബുക്ക് പോസ്റ്റ് വായിക്കാം 👇
കണ്ണൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന പ്രത്യേകിച്ച് ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ അറിവിലേക്ക് …
എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു
രണ്ടുദിവസം മുന്നേ കണ്ണൂർ എയർപോർട്ടിൽ നിന്നും റാസൽഖൈമയിലേക്ക് ആയിരുന്നു എൻറെ യാത്ര (4.02.2025)
IX.751.CNN TO.RKT..
കൃത്യസമയത്ത് എയർപോർട്ടിൽ എത്തി ഞാൻ ബോർഡിങ് പാസ് എടുക്കാൻ കൗണ്ടറിൽ ചെന്നപ്പോൾ എൻറെ അനുവദനീയമായ ലഗേജ്. ഹാൻഡ് ബാഗും കൃത്യമായ തൂക്കം തന്നെയായിരുന്നു.
കൂടാതെ എൻറെ ജോലിയുമായി ബന്ധപ്പെട്ട് വിലപിടിപ്പുള്ള ഡോക്കുമെന്റ്സ് അടങ്ങിയ എൻറെ ലാപ്ടോപ്പ് കൈവശം ഉണ്ടായിരുന്നു എല്ലാ യാത്രയിലും ഞാൻ കൂടെ കൊണ്ടുപോകാറുണ്ട്
എന്നാൽ പതിവിന് വിപരീതമായി കൗണ്ടറിൽ നിന്ന അഖിൽRAM .എന്ന നെയിൻ ബോർഡ് വെച്ച കൗണ്ടർ സ്റ്റാഫ് ലാപ്ടോപ്പ് കൊണ്ടുപോകാൻ പറ്റില്ല എന്നും അതിൻറെ തൂക്കം അനുസരിച്ച് ഡ്യൂട്ടി അടക്കണം എന്നും പറഞ്ഞു
അതും ലാപ്ടോപ്പും ബാഗിന്റെയും വെയിറ്റ് കൂടാതെ എക്സ്ട്രാ ബാഗേജ് കൊണ്ടുവന്നു എന്ന രീതിയിൽ അതിൻറെ ചാർജും കൂടി ടോട്ടൽ 10400 രൂപ അടച്ചാൽ മാത്രമേ യാത്ര ചെയ്യാൻ ആകൂ എന്ന് പറഞ്ഞു
ഈ സമയം ഇതേ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന എൻറെ കസിൻ ബ്രദർ ഉണ്ടായിരുന്നു ഹാൻഡ് ബാഗ് ഒന്നും ഇല്ലാത്തത് കാരണം ലാപ്ടോപ്പ് കൊണ്ടുപോകാം എന്ന് പറയുകയും അതനുസരിച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നിൻറെ യാത്ര മുടങ്ങും എന്ന രീതിയിൽ അവനെ ഭീഷണിപ്പെടുത്തി അത് കൊണ്ടുപോകാൻ സമ്മതിച്ചില്ല
ഇത്രയും പണം കയ്യിലില്ലാതിരുന്നാൽ എന്തു ചെയ്യും എന്ന രീതിയിൽ ഞാൻ ആകെ വിഷമിച്ച അവസ്ഥയിൽ നിന്നിട്ട് അയാളോട് പരമാവധി റിക്വസ്റ്റ് ചെയ്തെങ്കിലും യാതൊരു ദാക്ഷണ്യവും ഒരു സ്ത്രീയെന്ന നിലയിൽ കൂടി പരിഗണിച്ചില്ല
ജോലിയുമായി ബന്ധപ്പെട്ടതിനാൽ എനിക്ക് ലാപ്ടോപ്പ് കൊണ്ടുപോയ മതിയാകൂ
ജോലിയിൽനിന്ന് ഒരാഴ്ചത്തെ അവധിയെടുത്ത് വന്നതായിരുന്നു
ചെറിയൊരു ശാരീരിക ബുദ്ധിമുട്ട് ആയതുകൊണ്ട് ഹോസ്പിറ്റൽ ചെക്കപ്പിന് കൂടി വന്നതായിരുന്നു ഞാൻ
യാത്ര മുടങ്ങും എന്ന അവസ്ഥയിൽഎന്നെ എയർപോർട്ടിൽ കൊണ്ടുവന്ന മാമനെ വിളിച്ചു ലാപ്ടോപ്പ് തിരിച്ചു കൊടുക്കാം എന്ന് കരുതി എന്നാൽ അതിനും അനുവദിക്കുന്നില്ല എന്ന ക്രൂരവും ധിക്കാരപരമായ
യാതൊരു മനസ്സാക്ഷിയില്ലാതെ ഒരു മറുപടിയാണ് ഇയാൾ തന്നത് ഡ്യൂട്ടി അടക്കാൻ തയ്യാറല്ലെങ്കിൽ ഇവിടെ വേസ്റ്റ് ബാസ്കറ്റിൽ ലാപ്ടോപ്പ് നിക്ഷേപിക്കുക എന്നാണ് അയാൾ പറഞ്ഞത്
ഇയാളുടെ ഫോട്ടോ ഞാൻ മുകളിൽ ഷെയർ ചെയ്യുന്നുണ്ട്
എന്തു ചെയ്യും എന്ന് അറിയാതെ എയർപോർട്ടിലെ ചെയറിൽ ഇരുന്ന് കരയുന്നത് കണ്ട് അവിടുത്തെ നോർത്ത് ഇന്ത്യൻ എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥർ വരെ അനുഭാവ പൂർവ്വം പെരുമാറിയെങ്കിലും
മലയാളി കൂടിയായ ഈ ഉദ്യോഗസ്ഥന് യാതൊരു മാറ്റവും ഉണ്ടായില്ല.
ഒടുവിൽ വിദേശത്തുള്ള ഹസ്ബന്റിനെ വിവരം അറിയിച്ചതിന്ടെ അടിസ്ഥാനത്തിൽ ലാപ്ടോപ്പ് എന്തായാലും കൊണ്ടുവരണംഎന്നും ഇല്ലെങ്കിൽ അത് ജോലിയെ സാരമായി ബാധിക്കുന്നത് കൊണ്ട് അദ്ദേഹം പണം ട്രാൻസ്ഫർ ചെയ്ത് തരികയും അവസാന നിമിഷം ഡ്യൂട്ടിയടച്ച് എനിക്ക് യാത്ര ചെയ്യേണ്ടി വന്നു
എയർപോർട്ടിൽ അനുഭവിച്ച മാനസിക ആഘാതത്തിൽ നിന്ന് ഞാൻ ഇപ്പോഴും മോചിത ആയിട്ടില്ല ഡ്യൂട്ടിയിലും കയറിയിട്ടില്ല
അതുകൊണ്ട് പൊതുവേ ദുർബല അതിന്റെ കൂടെ ഗർഭിണി എന്ന് പറഞ്ഞ രീതിയിൽ പോകുന്ന കണ്ണൂർ എയർപോർട്ടിനെ നശിപ്പിക്കാൻ ഇത്തരം ആളുകൾ അവിടെ ജോലി ചെയ്യുന്നു എന്നതും എയർപോർട്ടുമായി ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുക..
കൂടാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾപ്രത്യേകം ശ്രദ്ധിക്കുക ഫാമിലികൾ ശ്രദ്ധിക്കുക ഇവൻറെ മനസ്സിലുള്ള ദുരുദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല.. എന്തായാലും ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ എയർപോർട്ട് അതോറിറ്റിക്കും
എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനും ഞാൻ പരാതി അയച്ചിട്ടുണ്ട്
അവരുടെ മറുപടിക്ക് ശേഷം തുടർനടപടികൾ ആലോചിക്കുന്നു..
ഒരിക്കൽ കൂടി പറയുന്നു ഇത്തരം ഉദ്യോഗസ്ഥർ കണ്ണൂർ എയർപോർട്ടിൽ ഉണ്ട് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക ..
SHERIN KANNUR.
07.02.2025
RKT….
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
