സഊദി അറേബ്യയിൽ വീണ്ടും ശൈത്യതരംഗം, കട്ടതണുപ്പ് ; താപനില മൈനസ് ഡിഗ്രിയിലേക്ക്

0
2116

റിയാദ്: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ശൈത്യ തരംഗം. പലയിടങ്ങളിലും താപനില പൂജ്യത്തിനു താഴെയെത്തി. ഇന്ന് പുലർച്ചെ കനത്ത തണുപ്പാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷം പലയിടങ്ങളിലും പിന്നീട് ശക്തമായ തണുത്ത പൊടിക്കാറ്റിന് സാക്ഷ്യം വഹിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുറൈഫ്, തബൂക് അടക്കമുള്ള പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി. തുറൈഫിൽ മൈനസ് രണ്ട് ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തബൂക്കിൽ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു, മേഖലയിലെ മരുഭൂമിയിലെ തുറന്ന പ്രദേശങ്ങളിൽ, അത് പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തി.

ഇവിടെ ടാങ്കിൽ സൂക്ഷിച്ച വെള്ളം തണുത്തുറഞ്ഞ് ഐസ് ആയതായ ദൃശ്യങ്ങൾ പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. അൽ ജൗഫ്, ഹായിൽ, തബൂക്ക്, മദീന മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത തണുപ്പ് അനുഭവപ്പെടുമെന്നും, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

റിയാദ്, ദമാം, അബഹ, അൽബാഹ, അൽ ഹസാ, തായിഫ് എന്നിവിടങ്ങളിൽ നാളെ മുതൽ താപനില 10 ഡിഗ്രിക്ക് താഴെയെത്തും. ബുധനാഴ്ച വരെ ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക