സഊദിയിൽ മലയാളി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
2279

റിയാദ്: സഊദിയിലെ റിയാദിൽ മലയാളി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചിതറ മൻകോട് തട്ടുപാലം ആഫിയ മൻസിൽ നാസറുദീൻ ആണ് മരണപ്പെട്ടത്. അൻപത്തിമൂന്ന് വയസായിരുന്നു. റിയാദ് മജ്മയിൽ
പള്ളിയിൽ വെച്ച് കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. ഇന്നലെ ദുഹർ നിസ്കാരത്തിനു പള്ളിയിൽ എത്തിയതായിരുന്നു.

പിതാവ്: പരേതനായ ഷേക് മൊയ്തീൻ, മാതാവ്:  പരേതയായ സുഹറ ബീവി, ഭാര്യ: സുനില, മക്കൾ:  മുഹമ്മദ്‌, ആഫിയ.

മയ്യിത്ത് റിയാദിലെ മജ്മ യിൽ ഖബറടക്കും. മയ്യത്തുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുമായി മജ്മ കെഎംസിസി നേതാക്കളായ ജെംഷാദ് മുസ് ല്യാരങ്ങാടി, നൗഷാദ് പാങ്ങോട്, മുസ്തഫ അങ്ങാടിപ്പുറം, നിസാർ പാങ്ങോട്, റജീഷ് അബ്ദുൽ ലത്തീഫ് എന്നിവരും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക