Friday, 14 February - 2025

എം.വി. ജയരാജൻ വീണ്ടും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി

കണ്ണൂർ: എം.വി. ജയരാജനെ വീണ്ടും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി തിരഞ്ഞെടുത്തു. 50 അംഗ ജില്ല കമ്മിറ്റിയിൽ പുതുതായി 11 പേരെ ഉൾപ്പെടുത്തി. ഇതിൽ രണ്ട് പേർ പ്രത്യേക ക്ഷണിതാക്കളാണ്.

മൂന്നാംതവണയാണ് എം.വി. ജയരാജൻ ജില്ല സെക്രട്ടറിയാകുന്നത്. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‍റെ ഭാഗമായി പി. ജയരാജൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് എം.വി. ജയരാജൻ ആദ്യമായി ജില്ല സെക്രട്ടറിയായത്. 2021ൽ വീണ്ടും സെക്രട്ടറിയായി.

Most Popular

error: