Friday, 14 February - 2025

റിയാദിൽ താമസസ്ഥലത്ത് മലപ്പുറം സ്വദേശി മരണപ്പെട്ടു 

റിയാദ്: സഊദിയിലെ റിയാദിൽ താമസസ്ഥലത്ത് മലപ്പുറം സ്വദേശി മരണപ്പെട്ടു. കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾ പ്പടി കലബ്ര അബ്ദു റഹിമാൻ ആണ് മരണപ്പെട്ടത്. അൻപത്തിയേഴ്‌ വയസായിരുന്നു.

ഭാര്യ: സുലൈഖ, മക്കൾ: റാഷിദ്‌ റഹ്‌മാൻ, മുഹമ്മദ്‌ റബീഹ്. പിതാവ്: പരേതനായ അബ്ദുള്ള
മാതാവ്: പരേതയായ നബീസ.

മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ഫൈസൽ എടയൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി പ്രവർത്തനം നടക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: