കോഴിക്കോട്: ഫുഡ് ഡെലിവെറി ജീവനക്കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവരമ്പലം ബൈപാസിലാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഡെലിവെറി ബാഗും വാഹനവും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ആളെ കണ്ടെത്തിയത്.
ഫുഡ് ഡെലിവെറിക്ക് പോകും വഴിയായിരിക്കും അപകടം നടന്നതെന്ന് മനസിലാക്കുന്നു. വെള്ളത്തിൽ ബൈക്ക് വീണു കിടക്കുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഈ പ്രദേശത്ത് വെളിച്ചമില്ലാത്തത് കാരണം ഇടക്കിടെ അപകടം ഉണ്ടാവാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക