റിയാദ്: കൊടുവാള്‍ ഉപയോഗിച്ച് പണം തട്ടിയ പ്രവാസി ഉൾപ്പെട്ട രണ്ടംഗ സംഘത്തെ റിയാദ് പൊലിസ് അറസ്റ്റ് ചെയ്തു. കൊടുവാള്‍ ഉപയോഗിച്ച് മറ്റുള്ളവരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പ്രതികള്‍ പിടിച്ചു പറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലിസ് അറസ്റ്റ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യെമനി യുവാവും സഊദി യുവാവുമാണ് പൊലിസ് അറസ്റ്റിലായത്. വീഡിയോ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് ഇരുവരെയും തിരിച്ചറിഞ്ഞ് പൊലിസ് അറസ്റ്റ്. കയ്യുറകളും മുഖംമൂടികളും കൊടുവാളും ഇരുപ്രതികളുടെയും പക്കല്‍നിന്നു കണ്ടെത്തി. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി.
സൈബര്‍ ക്രൈം നിയമം ലംഘിച്ച് സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ വൈകാതെ അറസ്റ്റു ചെയ്യുമെന്ന് റിയാദ് പൊലിസ് അറിയിച്ചു.