ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷത്തേക്ക് മാസത്തിൽ ഒരിക്കൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും അടിസ്ഥാന ആരോഗ്യ പരിശോധനകളും ലഭിക്കും
റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ് ഇസ്മ മെഡിക്കൽ സെന്റർ ഇസ്ബിലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിരക്ഷ 2025 ത്രൈമാസ ആരോഗ്യ ക്യാമ്പയിന് തുടക്കമായി. ബത്തയിലെ നൂർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി സഫീർ തിരൂർ പരിരക്ഷ 2025 ക്യാമ്പയ്ൻ ബ്രൗഷർ വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കലിൽ നിന്നും ഏറ്റു വാങ്ങി പരിരക്ഷ 2025 ത്രെയ്മാസ ക്യാമ്പയിന് തുടക്കം കുറിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം നൗഷാദ് ചാക്കീരി,മലപ്പുറം ജില്ലാ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് മജീദ് മണ്ണാർമല, ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, വെൽഫെയർ വിങ് വളണ്ടിയർ മാരായ ഇസ്മായിൽ സി വി, ഹനീഫ മുതുവല്ലൂർ, ഹാഷിം തോട്ടത്തിൽ, റസാഖ് പൊന്നാനി, ശിഹാബ് കുറുവ എന്നിവർ പങ്കെടുത്തു
ക്യാമ്പയിനിൻ്റെ ഭാഗമായി ജനുവരി 31 വെള്ളി വൈകുന്നേരം 7 മണിക്ക് ബത്തയിലെ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ആരോഗ്യ സെമിനാറിൽ റിയാദിലെ പ്രമുഖ ഡോക്ടർമാരും മെഡിക്കൽ ട്രൈനർമാരും പങ്കെടുക്കും. ഇസ്മ മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. സുമി തങ്കച്ചൻ ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയം അവതരിപ്പിക്കും. പ്രശസ്ത ലൈഫ് കോച്ച് സുഷമ ഷാൻ ‘ലഹരി ചുഴിയിൽ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും, പ്രഗത്ഭ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാൻ ‘പ്രവാസികളിലെ മാനസിക സമ്മർദ്ദം’ എന്ന വിഷയവും അവതരിപ്പിക്കും.
ഫെബ്രുവരി 14ന് ഇസ്മ മെഡിക്കൽ സെന്ററിൽ വെച്ച് മുൻകൂട്ടി റജിസ്റ്റർ ചെയ്ത 300 പേർക്കായി വിപുലമായ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കുന്ന വിപുലമായ അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി അതി നൂതന ടെക്നോളജിയോട്കൂടിയ മെഡിക്കൽ എക്യുപ്മെന്റുകളുടെ സഹായത്തോടെ ഹൃദയം, കിഡ്‌നി, കണ്ണ് എന്നിവയുൾപ്പെടെയുള്ള പരിശോധനകളും ഇസ്മ മെഡിക്കൽ സെന്ററിലെ മലയാളി നേത്ര രോഗ വിദഗ്ധർ അടക്കം പ്രഘൽഭരയാ ഡോക്ടർമാരുടെയും സേവനവും ലഭ്യമാകും.
കൂടാതെ ഈ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷത്തേക്ക് മാസത്തിൽ ഒരിക്കൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും അടിസ്ഥാന ആരോഗ്യ പരിശോധനകളും ലഭിക്കും. ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തവർക്കും വിസിറ്റിംഗ് വിസക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
റിയാദിന്റെ ഏത് ഭാഗത്തു നിന്നും അനായാസേന പുതിയ മെട്രോ സംവിധാനം വഴി ക്യാമ്പിലേക് എത്തിപ്പെടാൻ കഴിയുമെന്നതും വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണെന്നതും ക്യാമ്പിന്റെ പ്രത്യേകതയാണ്. മെട്രോയുടെ ചുവന്ന ലൈനിലെ സ്റ്റേഷൻ നമ്പർ 23 ൽ നിന്നും നൂറ് മീറ്റർ ദൂര പരിധിയിലാണ് ഇസ്മാ മെഡിക്കൽ സെന്റർ നിലകൊള്ളുന്നത്.
ഏപ്രിൽ 25ന് വൈകുന്നേരം 7 മണിക്ക് സുലൈ വൈറ്റ് പാലസ് ഇസ്തിറാഹയിൽ വച്ച് പ്രമുഖ ആരോഗ്യ പരിശീലകരുടെ നേതൃത്വത്തിൽ ഒരു വെൽനസ് വർക്ക്‌ഷോപ്പും സംഘടിപ്പിക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക