കര്‍ണാടക റായ്ച്ചൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ പട്ടാപകല്‍ കഴുത്തറുത്ത് കൊന്നു. യുവതി കോളജിലേക്കു പോകുന്നതിനിടെയാണ് യുവാവ് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രണയാഭ്യര്‍ഥന തള്ളിയതാണു കൊലയിലേക്ക് നയിച്ചത്.
സിദ്ധനൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ എം.എസ്.സി വിദ്യാര്‍ഥിനിയായ ശിഫയാണു ക്രൂരമായി കൊല്ലപ്പെട്ടത്. ലിംഗസുഗൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി രാവിലെ കോളേജിലേക്കു പുറപ്പെട്ടതായിരുന്നു. സിദ്ധനൂരിലെത്തുന്നതിനു മുന്‍പ് പരിചയക്കാരനായ മുബിന്‍ എന്നയാള്‍ പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. റോഡിരികിലെ വിജനമായ സ്ഥലത്തെത്തിച്ചു കഴുത്തറുത്തു കൊല്ലുകയായിരുന്നു.
ഏറെ നേരത്തിനുശേഷം ഇതുവഴി വന്നവരാണു മൃതദേഹം കണ്ടു പൊലീസില്‍ വിവരം അറിയിച്ചത്. കൊലയാളി പിന്നീട് സിദ്ധനൂര്‍നഗര്‍ പൊലീസ് സ്റ്റേഷനലെത്തി കീഴടങ്ങി. ആറുവര്‍ഷമായി പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി ഈയിടെ മൂബീന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചിരുന്നു. മറ്റൊരാളുമായി അടുപ്പത്തിലാവുകയും ചെയ്തു.ഇതാണു കൊലയ്ക്ക് കാരണമെന്നാണു മൊഴി. കൊലയ്ക്ക് േശഷം പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ കട ഇയാള്‍ ആക്രമിക്കുകയും ചെയ്തു.