9ാം ക്ലാസ് വിദ്യാർഥിനി പ്രസവിച്ചു; ഗർഭം ധരിച്ചത് ബന്ധുവായ 14കാരനിൽനിന്ന്

0
2882

കട്ടപ്പന: ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ വിദ്യാർഥിനി പ്രസവിച്ചു. ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവായ പതിനാലുകാരനിൽനിന്നാണ് ഗർഭിണിയായതെന്നാണ് പെൺകുട്ടി പറഞ്ഞത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പരിശോധനയിൽ ഗർഭിണിയാണെന്ന് മനസ്സിലായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിച്ച ബന്ധുവിൽ നിന്ന് ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും.