അടുത്തയാഴ്ച വിവാഹം; ഗൂഗിൾ മലയാളി ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ

0
885

മുംബൈ: ഗൂഗിളിൽ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കൂവപ്പടി കളമ്പാട്ടുകുടി വേലായുധൻ–ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധൻ (33) ആണു മരിച്ചത്. ഡോംബിവ്‌ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ ഒരുക്കങ്ങൾ‍ക്കായി പുറത്തുപോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ ‘പൊലീസ് വരാതെ വാതിൽ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലിൽ ഒട്ടിച്ചിരിക്കുന്നത് കണ്ടു.

വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. മുംബൈയിൽ ജനിച്ചുവളർന്ന വിജയ് സിംഗപ്പൂരിലെ ഓഫിസിലും മുംബൈയിലെ വീട്ടിലുമിരുന്നാണ് ജോലി ചെയ്തിരുന്നത്.