‘ഇവിടെ ജീവിതം വളരെ ക്ഷണികമാണ്’……..: സുഖമില്ലാത്ത സുഹൃത്തിനെ പരിചരിക്കാൻ ഗൾഫിലെത്തി, പിന്നാലെ മരണം തേടിയെത്തി, തൊട്ടുപിന്നാലെ സുഹൃത്തും; ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

0
1768

ദുബൈ: കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ച രണ്ട് മൃതദേഹങ്ങൾ കരളലിയിക്കുന്നതായിരുന്നുവെന്ന് പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. ഗൾഫിൽ സുഖമില്ലാതെ കഴിയുന്ന സുഹൃത്തിനെ പരിചരിക്കാൻ എത്തിയ ആൾ ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെ മൃതദേഹമായിരുന്നു ഇതിൽ ഒന്ന്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ അധികം താമസിയാതെ തന്നെ സുഖമില്ലാത്തിരുന്ന സുഹൃത്തും ഹൃദയസ്തംഭനം മൂലം മരിച്ചു.

നാട്ടിൽ നിന്നെത്തി തൻ്റെ സുഹൃത്തിനെ ദിവസങ്ങളോളം പരിചരിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുത്തും കഴിയുന്നതിനിടെയാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റിയയച്ചതായി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ അഷ്റഫ് താമരശ്ശേരി പറഞ്ഞു.

കരളലിയിക്കുന്ന പോസ്റ്റ് വായിക്കാം 👇

ജീവിതത്തിൽ സങ്കടം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞവർക്കേ അതിന്റെ ആഴം അറിയുള്ളൂ. എന്നും കൂടെയുള്ളവരാകണമെന്നില്ല എപ്പോഴും താങ്ങായി വരുന്നത്. ഇന്നലെ കയറ്റിവിട്ട രണ്ട് മൃതദേഹങ്ങൾ കരളലിയിക്കുന്നതായിരുന്നു.  സുഖമില്ലാതെ ഇവിടെ കഴിയുന്ന തന്റെ സുഹൃത്തിനെ പരിചരിക്കുവാനാണ് അദ്ദേഹം ഇവിടെ എത്തി ദിവസങ്ങളോളം ആ സുഹൃത്തിനു വേണ്ടുന്ന പരിചരണങ്ങൾ നൽകി വരവേയാണ് അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്. അധികം താമസിയാതെ തന്നെ സുഖമില്ലാത്തിരുന്ന ആ സുഹൃത്തും ഹൃദയസ്തംബനമായി മരണപ്പെടുകയായിരുന്നു. ഇതൊക്കെ നമുക്ക് എങ്ങിനെ സഹിക്കാനാകും. ജീവിതം പലപ്പോഴും ഇങ്ങിനെയൊക്കെയാണ്, നിനച്ചിരിക്കാത്ത സമയത്താണ് മരണം എല്ലാവരിലും കടന്നു വരുന്നത്. ആ രണ്ട് സുഹൃത്തുക്കൾക്കളുടെ കുടുംബാംഗങ്ങൾക്കും സഹിക്കാനുള്ള മണക്കാരുത്ത് സർവ്വശക്തൻ നൽകുമാറാകട്ടെ.
അതോടൊപ്പം ആ രണ്ട്
സുഹൃത്തുക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

അഷറഫ് താമരശ്ശേരി.