കെ.എം.സി.സി നേതാവ് അൻവർ ബാബുവിന്റെ മകൻ ശമ്മാസ് അൻവർ ഖത്തറിൽ നിര്യാതനായി

0
1041

ദോഹ: ഖത്തർ കെ.എം.സി.സി വൈസ് പ്രസിഡന്റും കലാ സാംസ്‌കാരിക പ്രവർത്തകനുമായ അൻവർ ബാബു വടകരയുടെ മകൻ ശമ്മാസ് അൻവർ (38) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. മാതാവ് ശരീഫ അൻവർ ബാബു, ഭാര്യ: റോസ്മിയ അബ്ദുൽ ഗഫൂർ. മക്കൾ സൈനബ്, തമീം. സഹോദരങ്ങൾ ഷിയാസ് (ഖത്തർ), ഷാമിൽ.

ഖത്തറിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ ശമ്മാസ് ഇന്നലെ വൈകുന്നേരം ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ഖത്തർ കെഎംസിസി മയ്യിത്ത് പരിപാലന വിഭാഗം അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക