ഫ്ലെക്സ് ബോർഡുകൾ നീക്കി: പിണറായി പഞ്ചായത്ത് ജീവനക്കാർക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

0
739

കണ്ണൂർ പിണറായി പഞ്ചായത്തിൽ ജീവനക്കാർക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി. ഹൈക്കോടതി ഉത്തരവ് പ്രകാരം ഫ്ലെക്സ് ബോർഡുകൾ നീക്കിയതിനാണ് ഭീഷണി. സിപിഎം പിണറായി ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഓഫീസിനകത്ത് കയറി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചു.

ഭീഷണിക്ക് പിന്നാലെ സംഭവത്തിൽ ജീവനക്കാർ കൂട്ടമായി പ്രതിഷേധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ബോർഡുകൾ നീക്കിയ സർക്കാർ ജീവനക്കാർക്ക് നേരെയാണ് സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയത്.