നരഭോജി കടുവയുടെ വയറ്റിൽ രാധയുടെ ശരീര ഭാഗങ്ങൾ

0
2275

വയനാട്: പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. രാധയുടെ വസ്ത്ര ഭാഗങ്ങളും കമ്മലും മുടിയും ലഭിച്ചത്. കഴുത്തിലെ നാല് വലിയ മുറിവുകളാണ് മരണകാരണം. ചത്തത് നാലു വയസിനും ഏഴു വയസിനും ഇടയിൽ പ്രായമുള്ള പെൺകടുവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നാല് വെറ്റിനറി ഡോക്ടേഴ്സിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

കടുവ ചത്തത് ജഡം കണ്ടെത്തുന്നതിന്റെ രണ്ട് മണിക്കൂർ മുൻപാണെന്നും റിപ്പോർട്ടിൽ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതിനിടയിൽ കടുവ കാടിനുള്ളിലേക്ക് കയറി. ഈ സമയം മറ്റൊരു കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. പുലർച്ചെ നാല് മാണിക്ക് ശേഷമാണ് കടുവ ചത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.