ദമാം: കിഴക്കൻ സഊദിയിൽ കെട്ടിടത്തില്‍നിന്ന് ചാടി പ്രവാസിയുടെ ആത്മഹത്യാശ്രമം. സുഡാൻ പൗരനാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. കിഴക്കന്‍ പ്രവിശ്യയിലെ നഈരിയയില്‍ ബഹുനില കെട്ടിടത്തില്‍ നിന്നാണ് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമം നടത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഗുരുതരമായി പരിക്കേറ്റ സുഡാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതിനിടെ, സംഭവം മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പ്രവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു.
സൈബര്‍ ക്രൈം നിയമം ലംഘിച്ച്, സുഡാനിയുടെ ആത്മഹത്യാ ശ്രമം ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ബംഗ്ലാദേശുകാരനെയാണ് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചത്. നഈരിയയില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്ന് സുഡാനി യുവാവ് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു