മയക്കുമരുന്ന് കേസ്; ഏഴ് സൗദി പൗരന്മാര്‍ക്ക് വധശിക്ഷ നടപ്പാക്കി സഊദി

0
969

ജിദ്ദ: ഹാഷിഷ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ഏഴ് സൗദി പൗരന്മാര്‍ക്ക് ഞായറാഴ്ച, മക്ക മേഖലയിലെ ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി.

മുബാറക് ബിന്‍ മബ്കൂത് ബിന്‍ മുബാറക് അല്‍-സയാരി, മബ്കൂത് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍-സയാരി, മനിയ ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍-യാമി, മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍-മറൂഫ് അല്‍-സയാരി, ഖാഇദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍-കര്‍ബി, മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍-സയാരി, സാലിം ബിന്‍ ഖദാന്‍ ബിന്‍ സാലിം അല്‍-സയാരി എന്നിവരേയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്നു മന്ത്രാലയം വിശദീകരിച്ചു.

ഏഴ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ അധികാരികള്‍ക്ക് സാധിക്കുകയും അന്വേഷണത്തില്‍ അവര്‍ കുറ്റകൃത്യം ചെയ്തതായി തെളിയിക്കപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യുകയും വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും കഴിഞ്ഞു സുപ്രീം കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അന്തിമമായി ശരിയത്ത് തീരുമാനം അനുസരിച്ചു വിധി നടപ്പിലാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും വിധി നടപ്പിലാക്കുകയും ചെയ്തു.

മയക്കുമരുന്നിന്റെ വിപത്തില്‍ നിന്ന് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ കണക്കിലെടുത്താണ് ഒരു മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകള്‍ ചുമത്തുകയും നടപ്പാക്കിയിട്ടുമുള്ളതെന്നു സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.