റിയാദ് ആശുപത്രിയിൽ മലയാളി മരണപ്പെട്ടു

0
1608

റിയാദ്: റിയാദ് ആശുപത്രിയിൽ മലയാളി മരണപ്പെട്ടു. പാലക്കാട്‌ ചെർപ്പളശേരി കാവ് വട്ടം മലമേൽത്തൊടി വീട്ടിൽ കുന്നത്ത്‌ പറമ്പിൽ യൂസുഫ് ആണ് ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. അൻപത്തിയാറു വയസായിരുന്നു.

റിയാദ് ഒലയയിൽ കുക് ആയിട്ടാണ് ജോലി ചെയ്‌തു വരികയായിരുന്നു. പിതാവ്: മുഹമ്മദ്‌,
മാതാവ്: ഖദീജ, ഭാര്യ: മൈമൂന, മക്കൾ: ജാഫർ, ജെംഷീറ, ജെസീറ.

മയ്യത്ത് നാട്ടിലേക്ക് കൊണ്ട്പോകാനുള്ള തീരുമാനത്തിലാണ് കുടുംബങ്ങൾ. ഇതിനായുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷെബീർ കളത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക