Monday, 10 February - 2025

വയനാട്ടിൽ കടുവയുടെ ആക്രമണം; സ്ത്രീ മരിച്ചു

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതി ശാന്തയാണു കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്. എസ്റ്റേറ്റ് തൊഴിലാളിയായ ശാന്ത ഇന്ന് രാവിലെയാണു കൊല്ലപ്പെട്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. പുൽപള്ളയിൽ കടുവയെ പിടികൂടി 10 ദിവസമാകുമ്പോഴാണ് വീണ്ടും കടുവയുടെ ആക്രമണം. ഈ വർഷം ആദ്യമാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമാകുന്നത്.

Most Popular

error: