Monday, 10 February - 2025

സഊദിയിൽ ഡ്രോൺ വേൾഡ് കപ്പ്; ഫൈനൽ 25ന്

റിയാദ്: റിയാദ് സീസണിന്റെ ഭാഗമായി സൗദിയിൽ ഡ്രോൺ വേൾഡ് കപ്പിന് തുടക്കമായി. ജനുവരി 23 മുതൽ 25 വരെ റിയാദിലെ ബൊളിവാർഡ് സിറ്റിയിലാണ് പരിപാടി. 50ലധികം രാജ്യങ്ങളിൽ നിന്നുള്ള ഡ്രോൺ പൈലറ്റുമാറിയിരിക്കും വേൾഡ് കപ്പിൽ പങ്കെടുക്കുക. ഒരു കോടി റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മദ്യപൂർവ്വ, നോർത്ത് ആഫ്രിക്ക എന്നീ മേഖലകളിൽ ആദ്യമായാണ് ഡ്രോൺ വേൾഡ് കപ്പ് നടക്കുന്നത്.

2024-ലെ വേൾഡ് ഡ്രോൺ റേസിങ് ചാംപ്യൻഷിപ്പ് ജേതാവായ കിം മിൻജെ ഉൾപ്പെടെ ഡ്രോൺ റേസിങിലെ ലോക ചാംപ്യന്മാരെ ഈ വർഷത്തെ പതിപ്പിൽ അവതരിപ്പിക്കും. യോഗ്യതാ റൗണ്ടുകൾ വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചവരെ തുടരും. തുടർന്ന് ശനിയാഴ്ചയാണ് ഫൈനൽ.

അമേച്വർമാരെയും പ്രൊഫഷനലുകളെയും പഠിപ്പിക്കുന്നതിനുള്ള ഡ്രോൺസ് ഹബ് ഉൾപ്പെടെ വിവിധ അനുബന്ധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രവർത്തന മേഖലയാണ് ഇവന്റ് ഹോസ്റ്റുചെയ്യുന്നത്. വേൾഡ് എയർ സ്‌പോർട്‌സ് ഫെഡറേഷൻ, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി ആൻഡ് പ്രോഗ്രാമിങ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വേൾഡ് കപ്പ് നടക്കുക.

Most Popular

error: