Monday, 10 February - 2025

ബ്രസീലിലെ ഗ്രൂപ്പിലേക്ക് സെക്സ് വീഡിയോ ഷെയർ ചെയ്തു, സഊദിയിൽ മലയാളി യുവാവ് അറസ്റ്റിൽ

അറിയപ്പെട്ട ഒരു കമ്പനിയുടെ കിഴക്കൻ സഊദിയിലെ അൽ അഹ്‌സ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് പോലീസ് കസ്റ്റഡിയിൽ

ദമാം: സോഷ്യൽ മീഡിയ കുറ്റകൃത്യത്തിനു സഊദിയിൽ മലയാളി യുവാവ് അറസ്റ്റിലായി. കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് സഊദി കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിൽ ആയത്. തന്റെ പേരിലുള്ള സിം കാർഡ് ഇട്ട മൊബൈൽ ഫോണിൽ ഉണ്ടാക്കിയ വാട്സപ്പിൽ നിന്നും ബ്രസീലിലുള്ള വാട്സപ്പ് ഗ്രൂപ്പിലേക്ക് കുട്ടികളുടെ സെക്സ് വീഡിയോ അയച്ചു എന്നതാണ് കേസ്. കഴിഞ്ഞ ഒമ്പത് വർഷമായി പ്രവാസിയായി കഴിയുകയാണ് ഇദ്ദേഹം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അറിയപ്പെട്ട ഒരു കമ്പനിയുടെ കിഴക്കൻ സഊദിയിലെ അൽ അഹ്‌സ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സോഷ്യൽമീഡിയ കുറ്റകൃത്യമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തന്റെ പേരിലുള്ള സിം കാർഡ് ഇട്ട മൊബൈൽ ഫോണിൽ ഉണ്ടാക്കിയ വാട്സപ്പിൽ നിന്നും ബ്രസീലിലുള്ള വാട്സപ്പ് ഗ്രൂപ്പിലേക്ക് കുട്ടികളുടെ സെക്സ് വീഡിയോ അയച്ചു എന്നതാണ് കേസ്. സംഭവം നടന്നിട്ട് ഒരു വർഷമായി. ഇൻവെസ്റ്റിഗേഷൻ & പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ ഹാജരാക്കിയ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബ്രസീൽ നടന്ന കേസാണെങ്കിലും ഇദ്ദേഹം ഇപ്പോഴാണ് പിടിക്കപ്പെടുന്നത്. ബ്രസീൽ കുറ്റാന്വേഷണ വിഭാഗം സഊദി കുറ്റാന്വേഷണ വിഭാഗത്തിന് പരാതി നൽകി. പരിശോധനയിൽ ആണ് ഈ വാട്സപ്പ് ഉപയോഗിക്കുന്ന മലയാളിയിലേക്ക് എത്തിപ്പെട്ടത്. കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ  ആദ്യം മാറ്റിപ്പറഞ്ഞെങ്കിലും അൽപ്പം കടുപ്പിച്ചു ഓഫീസർ ചോദിച്ചതോടെയാണ് മൊബൈലും വാട്സപ്പും തന്റേതാണെന്നു യുവാവ് സമ്മതിച്ചത്. വാട്സാപ്പ് ഡിപിയിൽ കമ്പനിയുടെ പേരും ചിത്രവുമാണുള്ളത്.

സംഭവത്തിൽ യുവാവ് പറയുന്നത് ഇങ്ങനെ: ഞാൻ നാട്ടിൽ പോയപ്പോൾ എന്റെ മൊബൈൽ അച്ഛന്റെ അനിയന് കൊടുത്തിരുന്നു. അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോൾ മാത്രമാണ് ഞാൻ അത് തിരിച്ചു വാങ്ങിയത്. കൊച്ചച്ചൻ ആണ് ആ ഗ്രൂപ്പിൽ കയറിയത്. ഞാനല്ല, ഞാൻ അത് പിന്നീട് പോലീസ് ചോദിക്കുമ്പോഴാണ് അറിഞ്ഞത്. ഞാൻ നാട്ടിലെത്തി അത് ചോദ്യം ചെയ്യുകയും അത് അടിപിടിയിലും പരസ്പര പിണക്കത്തിനും കാരണമാകുകയും ചെയ്തു.

തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളെല്ലാം പൂർത്തിയായി ഫയലിൽ ഒപ്പുവെച്ചു വീണ്ടും ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു. ഇനി കോടതി ഇദ്ദേഹത്തിന്റെ കേസിൽ തീരുമാനമെടുക്കും. സംഭവത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകനാണ് വിഷയം പുറത്ത് അറിയിക്കുന്നത്.

നമ്മുടെ പേരിലുള്ള സോഷ്യൽ മീഡിയകളുടെ ഉത്തരവാദിത്തം നമുക്കാണെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ സെക്സ് വീഡിയോകളും മറ്റും ഒരു ഗ്രൂപ്പിലേക്കും, സൈറ്റിലേക്കും അപ്‌ലോഡ് ചെയ്യരുതെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് കുട്ടികളുടേതിന് ഉൾപ്പെടെ ഇത്തരം കാര്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ഉണ്ടാവുക. താൽക്കാലിക രസമായിരിക്കാം ഇതെന്നും, പക്ഷെ പ്രവാസ ജീവിതം കോഞ്ഞാട്ടയാകാനും  ജയിലിൽ കപ്‌സ തിന്നാനും അത് ധാരാളമാണെന്നും സൂക്ഷിക്കുകയെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 👇

ഉച്ചക്ക് ഒരു മണിക്കാണ് വിളി വരുന്നത്. ഇൻവെസ്റ്റിഗേഷൻ & പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്നാണ് വിളി. അരമണിക്കൂർ കൊണ്ട് എത്താമെന്ന് പറഞ്ഞു സഹധർമ്മിണിയെ സ്‌കൂളിൽ നിന്നുമെടുത്തു വീട്ടിലാക്കി നേരെ ഓഫീസിലേക്ക് എത്തി. അൽപ്പം കഴിഞ്ഞപ്പോൾ ഓഫീസറുടെ മുന്നിൽ ഒരു മലയാളി യുവാവിനെ ഹാജരാക്കി. സൗദിയിലെ അറിയപ്പെട്ട ഒരു കമ്പനിയുടെ അൽ അഹ്‌സ ബ്രാഞ്ചിലാണ് ജോലി. സോഷ്യൽമീഡിയ കുറ്റകൃത്യമാണ് ഫയലിൽ ഉള്ളത്. ആകെ ഒമ്പത് വർഷമായി ഇവിടെ പ്രവാസിയായുണ്ട്.   തന്റെ പേരിലുള്ള സിം കാർഡ് ഇട്ട മൊബൈൽ ഫോണിൽ ഉണ്ടാക്കിയ വാട്സപ്പിൽ നിന്നും ബ്രസീലിലുള്ള വാട്സപ്പ് ഗ്രൂപ്പിലേക്ക് കുട്ടികളുടെ സെക്സ് വീഡിയോ അയച്ചു എന്നതാണ് കേസ്. സംഭവം നടന്നിട്ട് ഒരു വർഷമായി. ബ്രസീൽ കുറ്റാന്വേഷണ വിഭാഗം സൗദി കുറ്റാന്വേഷണ വിഭാഗത്തിന് പരാതി നൽകി. പരിശോധനയിൽ ആണ് ഈ വാട്സപ്പ് ഉപയോഗിക്കുന്നത് നമ്മുടെ സംസ്ഥാന തലസ്ഥാന നഗരിയിയിലുള്ള മലയാളിയാണെന്ന് കണ്ടെത്തിയത്. അങ്ങനെയാണ് അയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ആദ്യം മാറ്റിപ്പറഞ്ഞെങ്കിലും അൽപ്പം കടുപ്പിച്ചു ഓഫീസർ ചോദിച്ചതോടെ  മൊബൈലും വാട്സപ്പും തന്റേതാണെന്നു യുവാവ് സമ്മതിച്ചു. വാട്സാപ്പ് ഡിപിയിൽ കമ്പനിയുടെ പേരും ചിത്രവുമാണുള്ളത്. യുവാവ് പറയുന്നു: ഞാൻ നാട്ടിൽ പോയപ്പോൾ എന്റെ മൊബൈൽ അച്ഛന്റെ അനിയന് കൊടുത്തിരുന്നു. അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോൾ മാത്രമാണ് ഞാൻ അത് തിരിച്ചു വാങ്ങിയത്. കൊച്ചച്ചൻ ആണ് ആ ഗ്രൂപ്പിൽ കയറിയത്. ഞാനല്ല. ഞാൻ അത് പിന്നീട് പോലീസ് ചോദിക്കുമ്പോളാണ്  അറിഞ്ഞത്.  ഞാൻ നാട്ടിലെത്തി അത് ചോദ്യം ചെയ്യുകയും അത് അടിപിടിയിലും പരസ്പര പിണക്കത്തിനും കാരണമായി. തിരിച്ചും മറിച്ചുമുള്ള   ചോദ്യങ്ങളെല്ലാം പൂർത്തിയായി ഫയലിൽ ഒപ്പുവെച്ചു വീണ്ടും പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു. ഇനി കോടതി തീരുമാനിക്കും.

പറയാനുള്ളത് പ്രവാസികളെ, നമ്മുടെ പേരിലുള്ള സോഷ്യൽ മീഡിയകളുടെ ഉത്തരവാദിത്തം നമുക്കാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ സെക്സ് വീഡിയോകളും മറ്റും ഒരു ഗ്രൂപ്പിലേക്കും, സൈറ്റിലേക്കും അപ്‌ലോഡ് ചെയ്യാതിരിക്കുക. പ്രത്യേകിച്ച് കുട്ടികളുടേത്. അതിനു കടുത്ത ശിക്ഷയാണ് ഉണ്ടാവുക. താൽക്കാലിക രസമായിരിക്കാം. പക്ഷെ പ്രവാസ ജീവിതം കോഞ്ഞാട്ടയാകാനും  ജയിലിൽ കപ്‌സ തിന്നാനും അത് ധാരാളമാണ്. സൂക്ഷിക്കുക.

Most Popular

error: