Friday, 14 February - 2025

വമ്പൻ തൊഴിലവസരങ്ങളുമായി ലുലു വിളിക്കുന്നു; എസ്എസ്എൽസി, പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം

കൊച്ചി: ലുലുവിന്‍റെ കൊച്ചി, കോഴിക്കോട് ഹൈപ്പര്‍ മാര്‍ക്കറ്റുകളിൽ തൊഴിൽ അവസരങ്ങൾ. ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മുതല്‍ 3 വരെ കോഴിക്കോട് മാങ്കാവിലെ ലുലു മാളില്‍ വിവിധ ജോലികൾക്കുള്ള അഭിമുഖം നടക്കും. സൂപ്പർവൈസർ, ‌കൗണ്ടർ സൂപ്പർവൈസർ, കോമി/ സിഡിപി, കാഷ്യർ, സെയില്‍സ് മാന്‍, ഫിഷ് മോങ്കർ തുടങ്ങിയ തസ്തികകളിലേക്കാണ് ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോമി, സിഡിപി/ ഡിസിഡിപി

സൗത്ത്/നോർത്ത് ഇന്ത്യന്‍, കോണ്ടിനന്‍റൽ, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാന്‍ഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, സാലഡ് മേക്കർ, ഗ്രില്‍മേക്കർ, ലോക്കല്‍ ട്രഡീഷണല്‍ സ്നാക്സ് മേക്കർ, ട്രഡീഷണല്‍ സ്നാക്സ് മേക്കർ, പൊറാട്ട മേക്കർ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പാചക വിദഗ്ധര്‍ ആയവര്‍ക്കാണ് അവസരം.

സൂപ്പർവൈസർ

ക്യാഷ് സൂപ്പർവൈസർ, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിങ്, മൊബൈൽസ്, ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, മെന്‍സ്, ലേഡീഡ്, കിഡ്സ്, സ്പോർട്സ് വിഭാഗങ്ങളിൽ സൂപ്പർവൈസർ ജോലിക്കായി അപേക്ഷിക്കാം. 22 നും 35നും ഇടയിലാണ് പ്രായപരിധി. ഈ മേഖലയില്‍ രണ്ട് മുതല്‍ നാല് വർഷത്തെ പ്രവർത്തിപരിചയവും വേണം.

ബുച്ചർ

രണ്ട് മുതല്‍ ഏഴ് വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

കൗണ്ടർ സൂപ്പർവൈസർ

ബേക്കറി, ഹോട്ട് ഫുഡ് ആൻഡ് ഫുഡ് കോർട്ട് വിഭാഗങ്ങളിൽ കൗണ്ടർ സൂപ്പർവൈസറുടെ ഒഴിവുണ്ട്. രണ്ട് മുതല്‍ നാല് വരെ വർഷം പ്രവർത്തി പരിചയമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.

കാഷ്യർ

പ്ലസ് ടുവോ അല്ലെങ്കില്‍ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി: 18 – 30 വയസ്.

സെക്യുരിറ്റി സൂപ്പർവൈസർ/ഗാർഡ്/ സി സി ടി വി/ഓപ്പറേറ്റർ

ഈ മേഖലയില്‍ 1 മുതല്‍ 7 വർഷം വരെ പ്രവർത്തി പരിചയമുള്ളവരെയാണ് ആവശ്യം. പ്രായപരിധി: 25 മുതല്‍ 45 വയസ് വരെ.

സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍

എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി.

അഭിമുഖവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും കൂടുതൽ വിവരങ്ങൾക്കുമായി hrcalicuts@luluindia.com എന്ന ഈ മെയിലിലോ 04956631000 എന്ന നമ്പറിലോ ബന്ധപ്പെടുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: