മക്ക മേഖലയിലെ തീര്‍ത്ഥാടകര്‍ക്കായി പുതിയ റോഡ് ശൃംഖല

0
1022

ജിദ്ദ: സഊദി അറേബ്യയുടെ ചില ഭാഗങ്ങളെ മക്ക പുണ്യഭൂമിയുമായി ബന്ധിപ്പിക്കുന്നതിനായി 283 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചതായി സൗദി അധികൃതര്‍ അറിയിച്ചു. ഈ പദ്ധതികളില്‍ സൗദി തലസ്ഥാന നഗരിയായ റിയാദിനെ മക്ക മേഖലയുടെ ഭാഗമായ പടിഞ്ഞാറന്‍ സൗദിയിലെ നഗരമായ തായിഫുമായി ബന്ധിപ്പിക്കുന്ന ഒരു എക്‌സ്പ്രസ്-വേയും ഉള്‍പ്പെടുന്നുവെന്ന് ഗതാഗത മന്ത്രാലയത്തിന്റെ മക്ക ബ്രാഞ്ച് മേധാവി ഖാലിദ് അല്‍ ഒതൈബി കൂട്ടിച്ചേര്‍ത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്കയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ അറഫാത്തിലെ കിഴക്കന്‍ റിംഗ് റോഡിനടിയില്‍ കാല്‍നട-വാഹന ഗതാഗതം വേര്‍തിരിക്കുന്നതിനും പൊതുസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി 300 മീറ്റര്‍ കാല്‍നട ക്രോസിംഗ് നിര്‍മ്മിച്ചിട്ടുണ്ട്. റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഹജ്ജ് തീര്‍ത്ഥാടനത്തിനും ഉംറയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്തിനുള്ള പദ്ധതിയുടെ ഭാഗമാണ് റോഡുകളുടെ നിര്‍മാണം.

വിദേശത്തു നിന്നടക്കമുള്ള 16 ലക്ഷം പേര്‍ ഉള്‍പ്പെടെ ഏകദേശം 18 ലക്ഷം തീര്‍ത്ഥാടകര്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുകയുണ്ടായി. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള ഒരുക്കങ്ങളും പുരോഗമിച്ചുവരികയാണ്. ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലേക്ക് ഒഴുകിയെത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2025-ല്‍ മക്കയിലെ ഹറമില്‍ ഉംറ അതീര്‍ത്ഥാടനത്തിന് 15 ദശലക്ഷം മുസ്ലീങ്ങളെ സ്വാഗതം ചെയ്യാന്‍ സൗദി അറേബ്യ പദ്ധതിയിട്ടുവരികയാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും തീര്‍ത്ഥാടകര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതുള്‍പ്പെടെ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കി വരുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക