Monday, 10 February - 2025

ഇത്തവണയും തന്റെ ആദ്യയാത്ര ഇത്തവണയും സഊദിയിലേക്ക് ആക്കാമെന്ന് ട്രംപ്; പക്ഷേ ഒരു നിബന്ധന, ആ ഒരു വലിയ നിബന്ധന ഇങ്ങനെ

വാഷിങ്ടൺ: കഴിഞ്ഞ തവണ പ്രസിഡന്റ് പദവി ഏറ്റെടുത്ത ഉടനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം സന്ദർശിച്ച രാജ്യം സഊദി അറേബ്യ ആയിരുന്നു. ഒരു അറബ് രാഷ്ട്രത്തിലേക്ക് അതും ഇസ്‌ലാമിക നിയമങ്ങൾ കർശനമായി പാലിക്കുന്ന രാജ്യത്തേക്ക് പോകുന്നത് പാശ്ചാത്യ മാധ്യമങ്ങൾ വലിയ വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണയും തന്റെ ആദ്യയാത്ര ഇത്തവണയും സഊദിയിലേക്ക് ആക്കാമെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് മാത്രം.

വിദേശ രാജ്യത്തേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന് ഇത്തവണയും സഊദി അറേബ്യ തെരഞ്ഞെടുക്കാമെന്നും പക്ഷേ, അതിന് ഒരു നിബന്ധന ഉണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോടാണ് പറഞ്ഞത്. 2017ൽ അധികാരമേറ്റയുടൻ അമേരിക്കൻ പാരമ്പര്യം ലംഘിച്ച് ആദ്യയാത്രക്ക് സഊദി അറേബ്യ തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

ആ ഒരു വലിയ നിബന്ധന ഇങ്ങനെ. ‘കഴിഞ്ഞ തവണ ആദ്യം സന്ദർശിച്ചത് സഊദി അറേബ്യയായിരുന്നു. അവർ 45,000 കോടി ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങാൻ സന്നദ്ധരായതാണ് അതിന് കാരണം. നിങ്ങൾ അമേരിക്കൻ ഉൽപ്പന്നം വാങ്ങിയാൽ ഞാൻ വരാമെന്ന് അവരോട് പറഞ്ഞു. അവർ അത് സമ്മതിച്ചു, അങ്ങനെ ഞാൻ പോയി. ഇത്തവണ അവർ അതേിനേക്കാൾ കൂടുതൽ വാങ്ങുമെന്ന് സമ്മതിച്ചാൽ ഞാൻ വീണ്ടും അവിടെ പോകും. സഊദി അറേബ്യ 450 അല്ലെങ്കിൽ 500 ബില്യൺ ഡോളറിന്റെ യു.എസ് ഉൽപന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മിക്കവാറും ഇത്തവണയും ആദ്യയാത്ര അവിടേക്ക് ആക്കാമെന്ന് കരുതുന്നു’ -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പക്ഷെ, ട്രംപ് ഗൗരവത്തിലാണോ ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമല്ല. അതേസമയം, മറ്റെല്ലാ വിഷയങ്ങളെക്കാളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും വ്യാപാരത്തിനും മുൻഗണന നൽകുന്ന ട്രംപ് ഈ വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കിയതാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. സഊദി കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോ ബൈഡന്റെ ഭരണത്തിന് കീഴിൽ യുഎസ്-സൗദി ബന്ധം വഷളായിരുന്നു. അകൽച്ച പരിഹരിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും പഴയത്പോലെ ഊഷ്മളമായിരുന്നില്ല.

Most Popular

error: