Monday, 10 February - 2025

സഊദിയിൽ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ദമാം: കിഴക്കൻ സഊദിയിൽ ഇന്ത്യൻ പ്രവാസിയെ നാട്ടിൽ നിന്നെത്തിയ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലാണ് പ്രവാസികളെ ഞെട്ടിച്ച കൊലപാതകം നടന്നത്.  യുപി കുടുംബത്തിലാണ് ദാരുണ സംഭവം നടന്നത്. യു.പി സ്വദേശി ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കെല്ലപ്പെട്ടത്. മകൻ കുമാർ യാദവ് ആണ് ക്രൂരമായി കൊലപ്പെടുത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതി ദാരുണമായ കൊടും ക്രൂരത അറിഞ്ഞു ഞെട്ടലോടെ ഇരിക്കുകയാണ് പ്രവാസ ലോകം. ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ കണ്ണുകൾ ചൂഴ്നെടുത്തും ആക്രമിച്ചും അതി ക്രൂരമായിട്ടും മൃഗീയമായുമാണ് മകൻ കുമാർ യാദവ് കൊല ചെയ്യതതെന്നാണ് പ്രാഥമികമായി ലഭ്യമായ വിവരം. സഊദി സുരക്ഷാ വിഭാഗത്തിൽ നിന്ന് സാമൂഹ്യ പ്രവർത്തകർക്ക് ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്.

കൊല നടത്തിയ കുമാർ യാദവ് നാട്ടിൽ ലഹരിക്ക് അടിമയായിരുന്നു. മകൻ്റെ നല്ല നടപ്പിനും ലഹരി വിമുക്തിക്കും വേണ്ടിയാണ് ഒന്നര മാസം മുമ്പ് അച്ഛൻ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് മകനെ സഊദിയിലേക്ക് കൂടെ കൂട്ടി കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോൾ ലഹരി വസ്തുക്കൾ ലഭിക്കാത്തതിനെ തുടർന്ന് അക്രമാസക്തനാവുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പോലിസ് സ്ഥലത്തെത്തി മകൻ കുമാർ യാദവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നുണ്ട്. മറ്റു അന്വേഷണവും തുടർ നടപടികളും പുരോഗമിച്ചു വരുന്നു. അതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് ലഭിക്കുന്ന വിവരം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: