ഫോൺ തിരിച്ചു തന്നില്ലെങ്കിൽ തീർക്കും, കൊന്നിടും; അധ്യാപകന് നേരെ കൊലവിളി ഉയർത്തി പ്ലസ് വൺ വിദ്യാർഥി

0
3047

പാലക്കാട്: ക്ലാസിൽ മൊബൈൽ ഫോണുമായെത്തിയ വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി ഉയർത്തി. മൊബൈൽ ഫോൺ പിടികൂടിയതിൽ പ്രകോപിതനായ പ്ലസ് വൺ വിദ്യാർഥിയാണ് കൊലവിളി ഉയർത്തിയത്. പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് കർശന വിലക്കുണ്ട്. ഇത് ലംഘിച്ച് വിദ്യാർഥി കൊണ്ടുവന്ന ഫോൺ ക്ലാസിൽവെച്ച് അധ്യാപകൻ പിടിച്ചെടുക്കുകയും പ്രിൻസിപ്പലിന് കൈമാറുകയും ചെയ്തു. തുടർന്ന് വിദ്യാർഥി പ്രിൻസിപ്പലിന്‍റെ മുറിയിലെത്തി ഫോണ്‍ ആവശ്യപ്പെട്ടപ്പോൾ നൽകാഞ്ഞതോടെയാണ് വധഭീഷണി മുഴക്കിയത്. ഇതോടെ, പ്രിൻസിപ്പൽ അനിൽ കുമാർ തൃത്താല പൊലീസിൽ പരാതി നൽകി.

ഓഫീസിൽ കയറി അധ്യാപകന് നേരെ കൈ ചൂണ്ടി പ്രകോപിതനായാണ് വിദ്യാർത്ഥി സംസാരിക്കുന്നത്. ഇതിനിടെ ഒരു ടീച്ചർ എത്തി വേണ്ട മാഷേ എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ അടക്കം എടുത്തിട്ടുണ്ട് എന്ന ഭീഷണികൊടുവിലാണ് വധഭീഷണി ഉയർത്തുന്നത്. സാറിനെ എവിടുന്നെങ്കിലും പുറത്ത് കിട്ടിയാ തീർക്കും ഞാൻ, കൊന്നിടും ഞാൻ കൊന്നിടും, ഇന്റെ ഫോൺ കൊണ്ട എന്ന് പറഞ്ഞ് വളരെ പ്രകോപിതനായി പോകുന്ന വീഡിയോ ആണ് പുറത്ത് പ്രചരിക്കുന്നത്.

സംഭവം ഏറെ ഞെട്ടൽ ഉളവാക്കുന്നതാണെന്നും ഇത്തരക്കാരെ വെറുതെ വെക്കരുതെന്നുമുള്ള കമന്റുകളാണ് വീഡിയോക്ക് നിറയുന്നത്. തന്നിൽനിന്ന് പിടികൂടിയ മൊബൈൽ ഫോൺ തിരിച്ചുതരണം എന്നും കുട്ടി ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്കെതിരെ സ്കൂൾ അധികൃതർ തൃത്താല പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിൽ അടിയന്തര പി.ടി.എ യോഗം വിളിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക